Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഴിമതിയും അധികാര ദുർവിനിയോഗവും,ഖത്തറിൽ മലയാളികൾ ഉൾപെടെയുള്ള 16 പ്രതികൾക്ക് തടവ്‌ശിക്ഷ വിധിച്ചു 

March 05, 2024

news_malayalam_arrest_updates_in_qatar

March 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്.എം.സി) 4 ജീവനക്കാർ ഉൾപ്പെടെ 16 പ്രതികൾ അറസ്റ്റിൽ. വിവിധ കുറ്റകൃത്യങ്ങൾക്ക് 2023 മെയിൽ അറസ്റ്റിലായ പ്രതികൾക്കാണ് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചത്.പിടിയിലായ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്.

കൈക്കൂലി, ചൂഷണം, പൊതു ഫണ്ടുകൾ നശിപ്പിക്കൽ,ടെൻഡറുകളുടെ വിശ്വാസ്യതയും സുതാര്യതയും ലംഘിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് പ്രതികൾ അറസ്റ്റിലായത്. എച്ച്എംസി ജീവനക്കാരായ നാല് പ്രതികൾക്കും ഒന്നാം പ്രതിയായ ഖത്തർ സ്വദേശിയായ ഉദ്യോഗസ്ഥനും 15 വർഷം തടവും 729 ദശലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ജോർദാൻ സ്വദേശിയായ രണ്ടാം പ്രതിക്ക് 11 വർഷം തടവും 171 ദശലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.  

മൂന്നാം പ്രതിയായ ഫലസ്തീൻ പൗരന് 10 വർഷം തടവും 144 ദശലക്ഷം റിയാൽ പിഴയും വിധിച്ചിട്ടുണ്ട്. എച്ച്എംസിയിലെ ജീവനക്കാരനായ ഇന്ത്യൻ പൗരന് 14 വർഷം തടവും 313 ദശലക്ഷം റിയാൽ പിഴയും വിധിച്ചു. രണ്ട് ഖത്തർ പൗരന്മാരും ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി കരാറുള്ള കമ്പനികളുടെ ഉടമകളും ഉൾപ്പെടെ മറ്റ് പത്ത് പ്രതികൾക്ക് 5 വർഷത്തെ തടവും, അവരിൽ ഒരാൾക്ക് 228 ദശലക്ഷം റിയാൽ പിഴയും 8 വർഷം തടവും ശിക്ഷയും വിധിച്ചു. മറ്റൊരു പ്രതിക്ക് 25 മില്യൺ റിയാലാണ് പിഴ.

ഈ കമ്പനികളിൽ ജോലി ചെയ്തിരുന്ന 8 പ്രതികളിൽ ആറ് ഇന്ത്യൻ പൗരന്മാർക്കും രണ്ട് ജോർദാൻ പൗരന്മാർക്കും 14 വർഷവും, മറ്റ് രണ്ട് പ്രതികൾക്ക് 8 വർഷവും, ഒരു പ്രതിക്ക് 10 വർഷവും, മറ്റ് പ്രതികൾക്ക് 6 വർഷം, 5 വർഷം, 4 വർഷം എന്നിങ്ങനെയാണ് തടവ് ശിക്ഷ.എട്ട് പ്രതികൾക്കായി ചുമത്തിയ പിഴ തുകയിലും വ്യത്യാസമുണ്ട്. ഇവരുടെ പരമാവധി പിഴത്തുക 195 ദശലക്ഷം റിയാലും ഏറ്റവും കുറഞ്ഞ തുക 5 ദശലക്ഷം റിയാലുമാണ്.ശിക്ഷ പൂർത്തിയാക്കിയ ഖത്തറികളല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളിൽ ഒരാളായ ഖത്തർ പൗരനേയും രണ്ട് ജോർദാൻ പൗരനുമാരേയും കോടതി വെറുതെവിട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News