Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഗസയിൽ നിന്നുള്ള 100 വിദ്യാർത്ഥികൾക്ക് അവസരം 

January 20, 2024

news_malayalam_aid_for_palestine_in_qatar

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഗസയിൽ നിന്നുള്ള 100 ഫലസ്തീൻ വിദ്യാർത്ഥികൾ അടുത്ത ആറ് മാസത്തിനുള്ളിൽ ഖത്തറിലെത്തുമെന്ന് എജ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻ അറിയിച്ചു. ഇഎഎ ആരംഭിച്ച 'റീബിൽഡിംഗ് ഹോപ്പ് ഫോർ ഗസ' എന്ന പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

പദ്ധതിയുടെ ഭാഗമായി ഇതിനകം എട്ട് വിദ്യാർത്ഥികൾക്ക് യുഡിഎസ്ടി (യൂണിവേഴ്സിറ്റിഓഫ് ദോഹാ ഫോർ സയൻസ് ആൻഡ് ടെക്നോളജി) പ്രവേശനം നൽകിയിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യ മേഖലയെയും ലഭ്യതയെയും അടിസ്ഥാനമാക്കി വിവിധ ഖത്തറി സർവകലാശാലകളിൽ ചേരാനുള്ള പദ്ധതികൾ നടന്നുവരികയാണെന്നും ഇഎഎ വ്യക്തമാക്കി.

അപേക്ഷകർക്ക് 90 ശതമാനത്തിൽ കുറയാത്ത ഹൈസ്‌കൂൾ GPA ഗ്രേഡ്, ഗസയിലെ രണ്ട് അക്കാദമിക് വർഷത്തെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം, ഇംഗ്ലീഷിൽ പ്രാവീണ്യം, പഠനത്തിന് ശേഷം കുറഞ്ഞത് പത്ത് വർഷമെങ്കിലും ഗസയിലേക്ക് മടങ്ങാനുള്ള സാധ്യത എന്നിവ ഉണ്ടായിരിക്കണം.

ഹ്യൂമൻ മെഡിസിൻ, മെഡിക്കൽ സ്റ്റഡീസ്, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മറ്റ് സ്പെഷ്യാലിറ്റി കോഴ്‌സുകൾ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെ ഇരകളായ യുവാക്കൾക്കിടയിൽ വിദ്യാഭ്യാസ വികസനവും പ്രതിരോധശേഷിയും വളർത്താനും, ഗസയുടെ പുനർനിർമ്മാണത്തിന് സംഭാവന നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News