Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
നാളെ മുതൽ പ്രവാസികൾ ഓർത്തിരിക്കേണ്ട കുറെയധികം കാര്യങ്ങളുണ്ട്,സെപ്തംബർ 1 മുതൽ ഇന്ത്യയിൽ നടപ്പിലാവുന്നത് വലിയ സാമ്പത്തിക മാറ്റങ്ങൾ

August 31, 2023

August 31, 2023

ന്യൂസ്‌റൂം ബ്യുറോ

സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് പുതിയ സാമ്പത്തിക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. ചെയ്തു തീര്‍ക്കാനായി ഒരുപിടി ജോലികള്‍ ഈ മാസം നമ്മളെ കാത്തിരിക്കുന്നുണ്ട്.

അതില്‍ 2000 രൂപ നോട്ടുകളുടെ കൈമാറ്റം, ചെറുകിട സമ്പാദ്യ  പദ്ധതികള്‍ക്കുള്ള ആധാര്‍ നമ്പർ സമര്‍പ്പിക്കല്‍, സൗജന്യമായി ആധാര്‍ പുതുക്കല്‍ എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള സമയപരിധിയും സെപ്റ്റംബര്‍ മാസത്തില്‍ തന്നെ അവസാനിക്കും എന്നതും ഓര്‍ക്കേണ്ടതാണ്.

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി

2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചിരുന്നു. ഈ നോട്ടുകള്‍ മാറ്റിയെടുക്കാൻ നിശ്ചിത സമയവും അനുവദിച്ചിട്ടുണ്ട്. 2000 ത്തിന്റെ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള സമയപരിധി 2023 സെപ്റ്റംബര്‍ 30-ന് അവസാനിക്കും. ഈ നോട്ടുകള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ക്ക് ഈ സമയ പരിധിക്കുള്ളില്‍ അവ മാറ്റിയെടുക്കാവുന്നതാണ്.

ഐഡിബിഐ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം

ഐഡിബിഐ ബാങ്ക് സ്പെഷ്യല്‍ എഫിഡികളും അമൃത് മഹോത്സവ് സ്ഥിര നിക്ഷേപങ്ങളും ഉപഭോക്താക്കള്‍ക്കായി മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 375 ദിവസത്തെ കാലാവധിയുള്ള എഫ്ഡി സ്കീമില്‍ ഒരു സാധാരണ പൗരന് 7.10 ശതമാനവും മുതിര്‍ന്ന പൗരന് 7.60 ശതമാനവും പലിശ ലഭിക്കും. 444 ദിവസമാണ് കാലാവധി. 444 ദിവസം ലാവധിയുള്ള എഫ്ഡി സ്കീമില്‍ സാധാരണ പൗരന് 7.15 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനം പലിശയും ലഭിക്കും.

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷൻന്റെ അവസാന തീയതി

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകളുടെ ഉടമകള്‍ക്കുള്ള നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനോ നാമനിര്‍ദ്ദേശത്തില്‍ നിന്ന് പിൻവലിക്കുന്നതിനോ ഉള്ള സമയപരിധി നീട്ടിയിട്ടുണ്ട്. പുതുക്കിയ അവസാന തീയതി 2023 സെപ്റ്റംബര്‍ 30 ആണ്.

സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സൗജന്യമായി ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2023 സെപ്റ്റംബര്‍ 14 വരെയാണ് നല്‍കിയിരിക്കുന്നത്. ഈ സമയപരിധിയ്ക്ക് ശേഷം ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഇനി 50 രൂപ നല്‍കേണ്ടി വരും.

എസ്ബിഐ വീകെയര്‍ സ്കീം സമയപരിധി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി നല്‍കുന്ന പ്രത്യേക സ്ഥിര നിക്ഷേപമാണ് എസ്ബിഐ വീകെയര്‍ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി). 5 വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് 7.5% പലിശ നിരക്ക് മുതിര്‍ന്ന മുതിര്‍ന്നവര്‍ക്ക് ഈ സ്കീമിലൂടെ ലഭ്യമാണ്. 2023 സെപ്റ്റംബര്‍ 30 വരെ ഈ സ്കീമിന്റെ സമയപരിധി നീട്ടിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News