Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
പ്രവാസികളുടെ എൻ.ആർ.ഐ അക്കൗണ്ടുകൾ വഴിയും ഇന്ത്യയിൽ യു.പി.ഐ ഇടപാടുകൾ,ഗൾഫിലെ മൊബൈൽ നമ്പർ ഉപയോഗിക്കാം

August 04, 2023

August 04, 2023

ന്യൂസ്‌റൂം ബ്യുറോ 
ന്യൂഡൽഹി : പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ഇതിലൂടെ പ്രവാസികൾക്കും തങ്ങളുടെ വിദേശത്തെ മൊബൈൽ നമ്പർ വഴി തന്നെ ഇനി മുതൽ യുപിഐ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. പണം ഡിജിറ്റലായി കൈമാറാൻ ഇതുവഴി വളരെ വേഗത്തിൽ സാധിക്കും. ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു ഇതുവരെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) വഴി പണമിടപാട് സാധിച്ചിരുന്നത്.

പുതിയ സംവിധാനത്തിൽ വിദേശ നമ്പറുകളുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു. യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ആണ് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു ഇക്കാര്യം പറഞ്ഞത്. മൊത്തം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുപിഐ ഇനി മുതൽ ഉപയേഗിക്കാൻ സാധിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News