Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സെൻട്രൽ ബാങ്കിൽ നിക്ഷേപ വാഗ്ദാനവുമായി വ്യാജ ഫോൺ കോളുകൾ ,ജാഗ്രത വേണമെന്ന് നിർദേശം

August 13, 2023

August 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോ​ഹ: ഖത്തർ സെൻട്രൽ ബാങ്കിൽ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് നിരന്തരം ഫോൺകോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട്.

വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പുകാരിൽ നിന്നുള്ള നിരവധി കോളുകൾ ലഭിച്ചിട്ടുണ്ടെന്നും, വിവരങ്ങൾ പങ്കിടാൻ വിസമ്മതിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇത്തരം കോളുകൾ വരുന്നതെന്ന് അനുഭവസ്ഥരെ ഉദ്ധരിച്ച് 'ദോഹ ന്യൂസ്'റിപ്പോർട്ട് ചെയ്തു. 

'എന്റെ അമ്മയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‌ ശേഷം ഓരോ 10-15 മിനിറ്റിലും കോൾ വരും. ഒരു ദിവസം ഏകദേശം 40 കോളുകളാണ് വന്നിരുന്നത്. അടുത്ത നാല് ദിവസത്തേക്ക് ഇത് തുടർന്നു,' ഇമാൻ എന്ന വ്യക്തി ദോഹ ന്യൂസിനോട് പറഞ്ഞു. തട്ടിപ്പുകാർ വ്യത്യസ്ത നമ്പറുകളിൽ നിന്ന് നിരന്തരം വിളിക്കുന്നതിനാൽ ബ്ലോക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും  ഇപ്പോഴുള്ള സിം കാർഡ് ഒഴിവാക്കി  പുതിയത് വാങ്ങാനാണ്  ബാങ്ക് അധികൃതർ നിർദ്ദേശിക്കുന്നതെന്നും ഇമാൻ പറയുന്നു.

'ഖത്തർ സെൻട്രൽ ബാങ്കിലെ ഒരു നിക്ഷേപ പദ്ധതിയിൽ അവസരം വാഗ്ദാനം ചെയ്താണ് അവർ എന്നെ വിളിച്ചത്.ഖത്തറികൾ ഉപയോഗിക്കുന്ന അറബ് ഭാഷയിലാണ് അവർ ഭാഷയിലാണ് സംസാരിച്ചത്.ഇപ്പോൾ ആരുടെ കൂടെയാണ് ഉള്ളതെന്ന് എന്നോട് ചോദിക്കുന്നതുവരെ ഒരു സാധാരണ കോളായാണ് തോന്നിയത്. ഉടൻ തന്നെ ഞാൻ കോൾ അവസാനിപ്പിച്ചു. എന്നാൽ രണ്ട്-മൂന്ന് ആഴ്ചകൾ വരെ ഇതുപോലുള്ള കോളുകൾ വന്നുകൊണ്ടിരുന്നു,' മുഹമ്മദ് എന്ന മറ്റൊരാൾ ദോഹ ന്യൂസിനോട് പറഞ്ഞു.

ഇത്തരം തട്ടിപ്പുകാരെ തടയാൻ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളും ഡാറ്റാ സ്വകാര്യത ഉറപ്പാക്കാൻ ഗുരുത രമായ നിയമങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. എങ്ങനെയാണ് അവർക്ക് നമ്മുടെ നമ്പറുകളും പേരുകളും ലഭിക്കുന്നത്? ഞങ്ങൾ ഡെലിവറികൾക്കായി കാത്തിരിക്കുകയാണെന്ന് അവർക്ക് എങ്ങനെ അറിയാം?” ഖത്തറിൽ വ്യാപകമായ മറ്റൊരു എസ്എംഎ എസ് അധിഷ്ഠിത തട്ടിപ്പിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റ്, തുർക്കി, ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച്  ഫിഷിംഗ് ആക്രമണങ്ങളിൽ 88 ശതമാനം വർദ്ധനവാണ് 2023 ആദ്യപാദത്തിൽ  ഖത്തറിൽ രേഖപ്പെടുത്തിയത്.

ഖത്തറിൽ മലയാളികൾ ഉൾപെടെ നിരവധി പേർക്ക് ഈയിടെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക നഷ്ടപ്പെട്ടതായി 'ന്യൂസ്‌റൂം' റിപ്പോർട്ട് ചെയ്തിരുന്നു.പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒ.ടി.പി നമ്പർ പോലും ലഭിക്കാതെയാണ് പലർക്കും ഭീമമായ തുകകൾ വരെ നഷ്ടമായത്.ഇത്തരം തുടർച്ചയായ അനുഭവങ്ങൾ ബാങ്കുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതായി പലരും അഭിപ്രായപ്പെട്ടു.

അതേസമയം, സൈബർ കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിനും അന്വേഷണങ്ങൾ നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനും ഖത്തറിലെ സൈബർ സുരക്ഷാ ഏജൻസി എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

ഇമെയിലുകളിലോ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലോ അടങ്ങിയിരിക്കുന്ന ലിങ്കുകളിൽ ജാഗ്രത പാലിക്കണമെന്നും, ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കൂടാതെ, ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ എൻഡ്‌പോയിന്റ് സെക്യൂരിറ്റി സൊല്യൂഷനുകൾ സജ്ജീകരിച്ചിരിക്കണമെന്നും, പുതിയ സൈബർ ഭീഷണികളെക്കുറിച്ച് ജീവനക്കാർ അറിഞ്ഞിരിക്കണമെന്നും സൈബർ സുരക്ഷ ഏജൻസി ശുപാർശ ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News