Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അർബുദ രോഗചികിത്സയിൽ കൂടുതൽ മുന്നേറ്റത്തിനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ,പുതിയ കേന്ദ്രം സ്ഥാപിക്കും

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : അർബുദ രോഗ പരിചരണംകൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ഖത്തറിൽ അത്യാധുനിക സമഗ്ര കാൻസർ സെന്റർ സ്ഥാപിക്കാൻ പദ്ധതി.

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ചിന്റെ മെഡിക്കൽ ഡയറക്ടറും കോർപ്പറേറ്റ് കാൻസർ സർവീസ് ചെയർമാനുമായ ഡോ. മുഹമ്മദ് സലേം അൽ ഹസ്സൻ ആണ് 'ഗുണനിലവാരമുള്ള ചികിത്സയും തുടർ പരിചരണവും' എന്ന ആശയത്തിൽ  ഖത്തർ കാൻസർ പ്ലാൻ 2023-2026 അവതരിപ്പിച്ചത്.കഴിഞ്ഞ ദശകത്തിൽ കാൻസർ പരിചരണത്തിൽ എല്ലാവർക്കും മികച്ച പരിചരണം ഉറപ്പാക്കുകയും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ കുറേകൂടി ഉയർന്ന തലത്തിലുള്ള ആരോഗ്യപരിചരണം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 

പുതിയ അൾട്രാ സ്പെഷ്യലൈസ്ഡ് കോംപ്രിഹെൻസീവ് ക്യാൻസർ സെന്റർ ഖത്തറിൽ കാൻസർ ചികിത്സ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും വിദേശത്തു നിന്നുള്ള രോഗികൾക്കും കാൻസർ മികച്ച പരിചരണം നൽകും. പ്രോട്ടോൺ ബീം തെറാപ്പി ഉൾപ്പെടെയുള്ള ഏറ്റവും പുതിയ കാൻസർ ചികിത്സാ സാങ്കേതികവിദ്യകളും ഇവിടെ ലഭ്യമായിരിക്കും.ഇതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രോഗികളുടെ കുടുംബാംഗങ്ങൾക്കും പുതിയ സമഗ്ര കാൻസർ സെന്റർ വിവിധ സൗകര്യങ്ങൾ പ്രദാനം ചെയ്യും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News