Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്ന് ദീർഘകാല പ്രകൃതി വാതക ഇറക്കുമതിക്കൊരുങ്ങി ഗെയ്ൽ ഇന്ത്യ ലിമിറ്റഡ്,ചർച്ചകൾ അന്തിമഘട്ടത്തിൽ

August 04, 2023

August 04, 2023

അൻവർ പാലേരി 

ദോഹ : ഖത്തറിൽ നിന്നും ദീർഘകാലത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനുള്ള ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ നീക്കങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. ദീർഘകാല കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ നിന്നും പ്രതിവർഷം കുറഞ്ഞത് 1 ദശലക്ഷം മെട്രിക് ടൺ ദ്രാവികൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ് ലക്ഷ്യമാക്കുന്നത്. 20 വർഷത്തേക്കായിരിക്കും കരാർ എന്നാണ് സൂചന., 2030-ഓടെ ഗ്യാസ് ഇറക്കുമതി വൈവിധ്യവത്കരിക്കാനും  റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം ആഗോളവിപണിയിൽ  കണ്ടതുപോലുള്ള വിതരണ തടസ്സങ്ങൾ ഒഴിവാക്കാനുമുള്ള ഗെയിലിന്റെ പദ്ധതികളുടെ ഭാഗമാണ് ദീർഘകാല കരാറെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കരാർ സംബന്ധിച്ച് ഗെയിൽ ഇന്ത്യയോ ഖത്തർ എനർജിയോ പ്രതികരിക്കാൻ തയാറായില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി കയറ്റുമതിക്കാരായ ഖത്തറുമായി കരാർ ഒപ്പിടുന്ന ഇന്ത്യയിലെ  രണ്ടാമത്തെ കമ്പനിയാണ് ഗെയിൽ ഇന്ത്യ.അതേസമയം,നിലവിലുള്ള  കരാർ കാലാവധി 2028-നപ്പുറം നീട്ടാൻ  പെട്രോനെറ്റും ഖത്തർ എനർജിയുമായി ചർച്ചകൾ നടത്തിവരികയാണ്. പ്രതിവർഷം 8.5 ദശലക്ഷം ടൺ എൽഎൻജി ഖത്തറിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് പെട്രോനെറ്റ് ശ്രമിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm
 


Latest Related News