Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി,യാത്രക്കാരെ നാളെ നാട്ടിലേക്കയക്കുമെന്ന് അറിയിപ്പ്

August 07, 2023

August 07, 2023

അൻവർ പാലേരി 

ദോഹ : ദോഹയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12.25ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.ഇന്ന് ഉച്ചയ്ക്ക് 12.25 ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 376  വിമാനമാണ് യാത്ര റദ്ദാക്കിയത്.യാത്രക്കാരെ നാളെ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.എന്നാൽ നാളെ എപ്പോൾ പുറപ്പെടുമെന്ന് പറയാനാവില്ലെന്നും സമയം പിന്നീട് അറിയിക്കുമെന്നാണ് അറിയിച്ചതെന്നും യാത്രക്കാർ ന്യൂസ്‌റൂമിനോട് പറഞ്ഞു.

യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.അതേസമയം,വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് പോകാൻ ഇന്ന് രാവിലെ 10 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയവരാണ് ഇതോടെ ദുരിതത്തിലായത്.സ്ത്രീകളും കുട്ടികളും പ്രായമായവരും യാത്രക്കാരിൽ ഉണ്ട്.എട്ട് മണിക്കൂറിലേറെ വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷമാണ് ഇവർ ഹോട്ടലിലേക്കുംതാമസിക്കുന്ന  മുറിയിലേക്കും മടങ്ങിയത്.സാങ്കേതിക തകരാറാണ് യാത്ര വൈകാൻ കാരണമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm.

 


Latest Related News