Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വനിതാ ക്രിക്കറ്റ് ടീം യോഗ്യതാ മത്സരം, ഖത്തറിനെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി നേപ്പാൾ സെമിയിൽ കടന്നു  ന്യൂസ്‌റൂം ബ്യൂറോ

September 05, 2023

Gulf_Malayalam_News

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ക്വാലലംപൂർ: മലേഷ്യയിൽ നടന്ന T-20 ഏഷ്യൻ ക്രിക്കറ്റ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് നേപ്പാൾ സെമിയിലേക്ക് പ്രവേശിച്ചു. ബഹ്‌റൈൻ, ഭൂട്ടാൻ, യുഎഇ എന്നിവരോട് തോറ്റ ഖത്തർ നിലവിൽ എ ഗ്രൂപ്പിലെ അവസാന സ്ഥാനത്താണ്. പുറത്തായെങ്കിലും, ഇന്ന് (ബുധനാഴ്ച) ഖത്തർ മലേഷ്യക്കെതിരെ അവസാന മത്സരത്തിനിറങ്ങും.

അതേസമയം, നേപ്പാളിന്റെ തുടർച്ചയായ നാലാം ജയമാണിത്. ഖത്തറിനെതിരായ മത്സരത്തിൽ, 10.3 ഓവറിലാണ് നേപ്പാൾ റണ്ണുകൾ വാരിക്കൂട്ടിയത്.. നേപ്പാളിനായി ഇന്ദു ബർമ 20 റൺസെടുത്ത് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 74 റൺസുമായാണ് ഖത്തർ പുറത്തായത്.. നേപ്പാളിനായി ഇന്ദു ബർമ മൂന്ന് വിക്കറ്റും, പൂജ മഹാതോയും കബിത ജോഷിയും ഓരോ വിക്കറ്റും  വീഴ്ത്തി. അതേസമയം, സബീജ പനയന്റെ ഒരു വിക്കറ്റ് മാത്രമാണ് മത്സരത്തിൽ ഖത്തറിന്റെ നേട്ടം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News