Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്‌കൂൾ തുറക്കാറായി,'ബാക് ടു സ്‌കൂൾ' കാമ്പയിനുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം 

August 13, 2023

August 13, 2023

ഖദീജ അബ്രാർ 
ദോഹ: വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഖത്തറിൽ 'ബാക്ക് ടു സ്കൂൾ' ക്യാമ്പയിനുമായി പ്രൈമറി ഹെൽത്ത് കെയർ സെന്റർ (പി.എച്ച്.സി.സി). ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെയാണ് ക്യാമ്പയിൻ. പൊതുവിദ്യാലയങ്ങൾ, കിന്റർഗാഡനുകൾ, ഖത്തർ യൂണിവേഴ്‌സിറ്റി, അൽ വക്ര, ഒമർ ബിൻ അൽ ഖത്താബ്, മുഐതർ, അൽ വജ്ബ, ഉം സലാൽ  തുടങ്ങി ആറ് ഹെൽത്ത് കെയർ സെന്ററുകളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികളെയും, അവരുടെ മാതാപിതാക്കളെയും, എല്ലാ പൊതു സ്കൂൾ ജീവനക്കാരെയുമാണ്  ക്യാമ്പയിൻ ലക്ഷ്യമാക്കുന്നത്. സ്കൂൾ ക്ലിനിക്കുകളെ സ്മാർട്ട് ക്ലിനിക്കുകളാക്കി മാറ്റാനും പി.എച്ച്.സി.സി ലക്ഷ്യമാക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂൾ ക്ലിനിക്കുകളും തമ്മിലുള്ള  ബന്ധം ദൃഢമാക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് പി.എച്ച്.സി.സി അധികൃതർ വ്യക്തമാക്കി.

ബാക്ക് ടു സ്കൂൾ പ്രോഗ്രാം പ്രാഥമികമായി സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകളിൽ ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിനും പഠനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ പ്രഭാഷണങ്ങൾ, ബോധവൽക്കരണം, വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയവയുൾപ്പെടെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും സ്മാർട്ട് സ്കൂൾ ക്ലിനിക്കുകളെ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ ബാക്ക്-ടു-സ്കൂൾ ക്യാമ്പയിനിൽ പി.എച്ച്.സി.സി അവതരിപ്പിക്കും.

ഹെൽത്ത് ഫയൽ മാനേജ്‌മെന്റ് ശൃംഖലയുമായി ഓൺലൈൻ വഴി ബന്ധിപ്പിച്ചാണ് സ്‌കൂൾ ക്ലിനിക്കുകളുടെ പ്രവർത്തനം. രോഗികളുടെ മെഡിക്കൽ റെക്കോർഡുകളിലേക്ക് കൃത്യവും പൂർണവുമായ ആരോഗ്യ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. വിദ്യാർഥികൾക്കുള്ള ആരോഗ്യ സേവനങ്ങൾ കൃത്യമായി ഫോളോ-അപ്പ് ചെയ്യാൻ  ഇതിലൂടെ  സാധിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News