Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ സ്‌കൂൾ തുറക്കാറായി,വിമാനക്കമ്പനികൾ കേരളത്തിൽ നിന്നും ഈടാക്കുന്നത് നാലിരട്ടിയോളം ഉയർന്ന നിരക്ക്

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ / കോഴിക്കോട് : കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ  ആറിരട്ടി വർദ്ധനവ്. മുംബൈയിൽ നിന്നും ഖത്തർ  ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക്  19,000 രൂപയ്ക്ക് ലഭിക്കുന്ന വിമാന ടിക്കറ്റുകൾക്ക് 78,000 രൂപ വരെയാണ് കേരളത്തിൽ നിന്നും ഈടാക്കുന്നത്.ദോഹയിൽ നിന്നും മുംബൈയിലേക്ക് 700 നും 750 റിയാലിനുമിടയിൽ നിരക്ക് ഈടാക്കുമ്പോൾ കോഴിക്കോട്ടേക്ക് 2700 റിയാൽ വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റ് നിരക്ക്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന.ഹയ്യ രജിസ്‌ട്രേഷൻ വഴി ഖത്തറിൽ സന്ദർശകരായി എത്തിയവർ തിരിച്ചു പോകുന്നതിനാൽ ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെടണമെന്ന ആവശ്യം പ്രവാസികൾക്കിടയിൽ ശക്തമായിട്ടുണ്ട്.

എല്ലാ വർഷവും നാട്ടിലേക്ക് വരുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിൽ സ്കൂൾ തുറക്കുന്ന സെപ്തംബറോടെയാണ് തിരിച്ചുപോകാറുള്ളത്.അതുകൊണ്ടുതന്നെ സെപ്തംബർ ഒന്നാം തീയതി എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ 70,000 രൂപക്ക് മുകളിലാണ്.കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് 3200 റിയാലിന് മുകളിലാണ് നിരക്ക്.എന്നാൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് സെപ്തംബർ ഒന്നിന് 2300 റിയാൽ വരെയാണ് ഈടാക്കുന്നത്.

മുംബൈയിൽ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ഒമാൻ എയറിന്റെ ടിക്കറ്റുണ്ട്. എന്നാൽ, തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് എയർ അറേബ്യ 78, 972 രൂപയാണ് ഈടാക്കുന്നത്. അതായത് മുംബൈയും കേരളവും തമ്മിൽ ഗൾഫിലേക്ക് ആറിരട്ടിയിലധികം രൂപയുടെ വർധന. ദുബായിലേക്ക് സെപ്തംബർ ഒന്നിനത്തെ ടിക്കറ്റിന് എമിറൈറ്റ്സ് 72,143 രൂപയും റിയാദിലേക്കുള്ള ടിക്കറ്റിന് ഇത്തിഹാദ് 70,426 രൂപയും ഈടാക്കുന്നു. എയർ ഇന്ത്യ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക്  24,979 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, കേരളത്തിൽ നിന്ന് ദുബായിലേക്ക് 47, 662 രൂപയാണ് എയർ ഇന്ത്യ ഈടാക്കുന്നത്.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള അധികാരം യുപിഎ ഭരണകാലത്ത് കേന്ദ്ര സർക്കാൻ വിമാനക്കമ്പനികൾക്ക് വിട്ടുനൽകിയതാണ് ഈ നിരക്ക് വർധനവിന് കാരണം. പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്ക് വർധന ഉണ്ടാകുമ്പോഴും വിഷയത്തിൽ ഇടപെടാൻ കേന്ദ്രം തയ്യാറാകുന്നില്ല. നമ്മുടെ നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളാകട്ടെ ഇതൊന്നും കണ്ടമട്ട് നടിക്കുന്നില്ലെന്നാണ് പരാതി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News