Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിപയിൽ കുരുങ്ങി പ്രവാസികൾ,നാട്ടിലേക്ക് പോയാൽ തിരിച്ചുവരാൻ കഴിയുമോ എന്ന ആശങ്കയിൽ യാത്ര മാറ്റിവെക്കുന്നു

September 14, 2023

Qatar_Malayalam_News

September 14, 2023

അൻവർ പാലേരി

ദോഹ : നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസികൾ യാത്ര മാറ്റിവെക്കുന്നതായി റിപ്പോർട്ട്.അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാനിരുന്ന പലരും കാര്യങ്ങൾ ഉടൻ നിയന്ത്രണ വിധേയമായില്ലെങ്കിൽ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ വടകര,വില്യാപ്പള്ളി,ആയഞ്ചേരി,കുറ്റിയാടി  ഭാഗങ്ങളിൽ മിക്ക പ്രദേശങ്ങളും കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്..അതുകൊണ്ടുതന്നെ നാട്ടിലേക്ക് പോയാലും വീട്ടിൽ നിന്ന് പുറത്തിറങ്ങി കാര്യങ്ങളൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരിക്കും.ഇതിന് പുറമെ,സ്ഥിതിഗതികൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ ഗൾഫിലേക്കുള്ള തിരിച്ചുവരവും പ്രതിസന്ധിയിലാകും.നേരത്തെ കോവിഡ് കാലത്തുണ്ടായ അനുഭവങ്ങൾ ആവർത്തിച്ചേക്കുമോ എന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.

ഇതിനിടെ, നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23)  അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ,ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളുണ്ടെങ്കിൽ മാത്രം ഗൾഫിൽ നിന്നുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്നതായിരിക്കും ഉചിതം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News