Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
‘മെയ്ഡ് ഇൻ ഖത്തർ’ പ്രദർശനത്തിൽ 450 ഖത്തറി കമ്പനികൾ പങ്കെടുക്കും

August 22, 2023

August 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുന്ന ഒമ്പതാമത് മെയ്ഡ് ഇൻ ഖത്തർ എക്‌സിബിഷനിൽ ഖത്തറിലെ 450ഓളം കമ്പനികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തന്നെയാണ് രക്ഷാകർതൃത്വത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ (എം. ഒ. സി. ഐ) സഹകരണത്തോടെ ഖത്തർ ചേംബറാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 29 മുതൽ ഡിസംബർ 2 വരെയാണ് പ്രദർശനം നടക്കുക. 

ഖത്തറിലെ പ്രാദേശിക ഉൽ‌പ്പന്നങ്ങളെയും കമ്പനികളെയും സേവനങ്ങളെയും കുറിച്ച് സന്ദർശകർക്ക് അറിവ് നൽകാനാണ് സംഘടകർ എക്‌സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. സന്ദർകർക്ക് വ്യവസായ വിദഗ്ധരുമായും നിക്ഷേപകരുമായും ഇടപഴകാനും, രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികളെ പരിചയപ്പെടാനും, പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, മത്സരശേഷി വർദ്ധിപ്പിക്കാനും, നൂതനാശയങ്ങൾ ഉയർത്തിക്കാട്ടാനുമുള്ള അവരുടെ കഴിവ് മനസ്സിലാക്കാനും അവസരം ലഭിക്കും. ഫർണിച്ചർ, ഭക്ഷണം, പെട്രോകെമിക്കൽസ്, മറ്റു സേവനങ്ങൾ, എസ്എംഇകൾ, വിവിധ വ്യവസായങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ആറ് മേഖലകളിലായി 450 ഖത്തറി വ്യവസായ കമ്പനികളുടെ പങ്കാളിത്തമാണ് പ്രദർശനത്തിൽ പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News