Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെൺപെരുമയിൽ ഖത്തർ മന്ത്രിസഭ,വനിതകളുടെ എണ്ണം മൂന്നായി

October 20, 2021

October 20, 2021

അൻവർ പാലേരി 

ദോഹ : സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ഉയർന്ന പരിഗണന നൽകിവരുന്ന ഖത്തറിൽ മന്ത്രിസഭ അഴിച്ചുപണിതപ്പോൾ സുപ്രധാന വകുപ്പുകളിൽ രണ്ടു വനിതകൾ കൂടി പുതുതായി ഇടം പിടിച്ചു.ഇതോടെ മന്ത്രിസഭയിൽ വനിതകളുടെ എണ്ണം മൂന്നായി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇനി ബുതൈന ബിൻത് അലി അൽ ജാബർ അൽ നുഐമിയുടെ കീഴിലായിരിക്കും.

2006 മുതൽ  ഖത്തർ ഫൗണ്ടേഷനിൽ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ബുതൈന അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകസമിതി അംഗം കൂടിയാണ്.ഖത്തറിലെ എച്ച്ഇസി പാരീസിൽ നിന്ന് എക്സിക്യൂട്ടീവ് എംബിഎ നേടി.ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് കലയിലും വിദ്യാഭ്യാസത്തിലും ബിരുദം. ലണ്ടൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് അപ്ലൈഡ് എഡ്യൂക്കേഷൻ ലീഡർഷിപ് ആൻഡ് മാനേജ്‌മെന്റിൽ ഡിപ്ലോമ കരസ്ഥമാക്കി.ഒന്നര പതിറ്റാണ്ടിലധികമായി ഖത്തറിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നൽകിയ സംഭാവനകൾ കൂടി പരിഗണിച്ചാണ് അവരെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി അമീർ ചുമതല ഏൽപിച്ചത്.

സാമൂഹ്യക്ഷേമ-കുടുംബ മന്ത്രിയായി നിയമിക്കപ്പെട്ട മറിയം അൽ മിസ്നദ് നേരത്തെ ഈ മേഖലയിൽ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്.2006 ൽ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അവർ 2008ൽ ചൈൽഡ്‌ഹുഡ് കൾച്ചറൽ സെന്റർ ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്റ്ററായും സേവനം അനുഷ്ടിച്ചു.2011ൽ സോഷ്യൽ റിഹാബിലേഷൻ സെന്ററിൽ(അൽ അവീൻ) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്റ്ററായി.ഖത്തറിലെ നിരവധി വിദ്യാഭ്യാസ-ബോധവത്കരണ പദ്ധതികളുടെ നേതൃപദവിയിൽ സജീവമായിരുന്നു.ഓർഫൻ കെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്റ്ററായി സേവനമനുഷ്‌ടിച്ച ശേഷമാണ് ഈ മേഖലയിൽ വർഷങ്ങൾ നീണ്ട പ്രവർത്തി പരിചയവുമായി മറിയം അൽ മിസ്നദ് കുടുംബ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി നിയമിക്കപ്പെടുന്നത്.സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഫ്രാൻസിലെ എച്.ഇ.സി യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2014 ലാണ് എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് ബിരുദം നേടിയത്.

നിലവിൽ ആരോഗ്യ മന്ത്രിയായ ഡോ.ഹനാൻ മുഹമ്മദ് അൽ കുവാരി അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ പ്രമുഖയാണ്.2016 ജനുവരിയിലാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രിയായി ചുമതലയേറ്റത്.ലോകം മുഴുവൻ കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചു നിന്നപ്പോൾ ആരോഗ്യമന്ത്രിക്ക് മുന്നിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു.

ഒൻപത് പുതിയ മന്ത്രിമാരെ നിയമിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തർ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്.പതിമൂന്ന് വകുപ്പുകളിൽ ഭേദഗതികൾ വരുത്തിയും  നിലവിലെ ചില വകുപ്പുകൾ വിഭജിക്കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് പുറത്തിറക്കിയത്.

പുനഃസംഘടിപ്പിച്ച മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും :
1) ധനകാര്യ മന്ത്രി: അലി ബിൻ അഹ്മദ് അൽ കുവാരി
2) ഗതാഗത മന്ത്രി: ജാസ്സിം ബിൻ സൈഫ് ബിൻ അഹ്മദ് അൽ സുലൈത്തി
3) സ്പോർട്സ്, യുവജനക്ഷേമം: സലാഹ് ബിൻ ഘാനിം അൽ അലി
4) മുനിസിപ്പാലിറ്റി: അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സുബൈ
5) ഇസ്ലാമികകാര്യം: ഘാനിം ബിൻ ഷഹീൻ അൽ ഘാനിം
6) വാണിജ്യം, വ്യവസായം: ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ അബ്ദുല്ല അൽ താനി
7) വിദ്യാഭ്യാസം: ബുതൈന ബിൻത് അലി അൽ നുഐമി
8) സാംസ്കാരിക വകുപ്പ്: ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ ഹമദ് അൽ താനി
9) പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം: ഷെയ്ഖ് ഡോ: ഫാലിഹ് ബിൻ നാസ്സർ അൽ താനി.
10) തൊഴിൽ വകുപ്പ്: ഡോ: അലി ബിൻ സഈദ് സ്‌മൈഖ് അൽ മരി
11) ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ: മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നായ്
12) സാമൂഹിക വികസനം, കുടുംബം: മറിയം ബിൻത് അലി ബിൻ നാസ്സർ അൽ മിസ്നദ്
13ക്യാബിനറ്റ് വകുപ്പ്: മുഹമ്മദ് ബിൻ അബ്ദുല്ല അൽ യൂസുഫ് അൽ സുലൈത്തി

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

 


Latest Related News