Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എ.ഇ,ഒമാൻ റെയിൽപാത :ഒമാനിലെ സോഹാറിൽ നിന്ന് അൽ ഐനിലേക്ക് വെറും 47 മിനുട്ട്

September 29, 2022

September 29, 2022

ന്യൂസ്‌റൂം ബ്യുറോ
മസ്‌ക്കത്ത് : യുഎഇയെയും ഒമാനെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽ പാത നിർമിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തോട് അനുബന്ധിച്ചാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്.

സംയുക്ത നിക്ഷേപ ചെലവ് ഏകദേശം 1.16 ബില്യൺ ഒമാനി റിയാൽ (മൂന്ന് ബില്യൺ ഡോളർ) ആയാണ് കണക്കാക്കുന്നത്. ഒമാൻ റെയിൽവേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള കരാർ പ്രകാരം അബൂദാബിയെ സൊഹാറുമായി പാസഞ്ചർ ട്രെയിനുകൾ വഴി ബന്ധിപ്പിക്കും. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും മൂന്ന് ബില്യൺ ഡോളറിന്റെ സംയുക്ത കമ്പനി സ്ഥാപിക്കും. കൂടുതൽ കാര്യക്ഷമതയുള്ളതും ചെലവ് കുറഞ്ഞതുമായ ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും റെയിൽവേ നിർമാണം.

സ്വകാര്യ മേഖലയിൽ ഉൾപ്പെടെ വലിയ നിക്ഷേപക അവസരവും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസവുമാണ് ഇതോടെ കൈവന്നിരിക്കുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ അധികൃതർ അറിയിച്ചു. 303 കിലോമീറ്റർ റെയിൽവേയുടെ ആദ്യ ഘട്ടത്തിൽ ഒമാൻ നഗരമായ സൊഹാറിനെ യുഎഇ തലസ്ഥാനമായ അബൂദാബിയുമായാണ് ബന്ധിപ്പിക്കുക. വേഗമേറിയതും സുരക്ഷിതവുമായ പാസഞ്ചർ, ചരക്ക് സേവനങ്ങൾ നൽകുന്നതിന് മികച്ച അന്താരാഷ്ട്ര സുരക്ഷ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ എന്നിവ  പാലിച്ചായിരിക്കും റെയിൽവേ പാത നിർമിക്കുകയെന്നും അധികൃതർ അറിയിച്ചു.

സൊഹാറിൽ നിന്ന് അബൂദാബിയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂർ 40 മിനിറ്റായും സൊഹാറിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്രാ സമയം 47 മിനിറ്റായും കുറയ്ക്കാൻ റെയിൽവേ യാഥാർഥ്യമാകുന്നതോടെ സാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയായിരിക്കും പാസഞ്ചർ ട്രെയിനുണ്ടാകുക. അതേസമയം, ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ ഓടുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിസി റിപ്പോർട്ട് ചെയ്തു. യുഎഇ റെയിൽവേ ശൃംഖലയെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രാദേശിക തലങ്ങളിൽ വ്യാപാരം സുഗമമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലകളെയും പദ്ധതി കൂടുതൽ പരിപോഷിപ്പിക്കും.

റെയിൽ കരാറിനു പുറമെ, യുഎഇ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തോടനുബന്ധിച്ച് 15 സംയുക്ത സഹകരണ കരാറുകളിൽ കൂടി ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഊർജം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻസ്, നിക്ഷേപം, ഭക്ഷണം, സാമ്പത്തിക വിപണികൾ തുടങ്ങിയ വിവിധ മേഖലകളിലാണ് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. മെയ് 14 ന് അധികാരമേറ്റ ശേഷം ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആദ്യമായാണ് ഒമാൻ സന്ദർശിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News