Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എയർകണ്ടീഷൻ ചെയ്ത നടപ്പാതയോട്‌ കൂടിയ റൗദത്ത് അല്‍ ഹമാമ പാർക്ക് ഉടൻ തുറക്കും

July 01, 2023

July 01, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ റൗദത്ത് അല്‍ ഹമാമയില്‍ നിർമാണം പൂർത്തിയായിവരുന്ന എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാതയുള്ള  പ്രധാന പൊതു പാര്‍ക്ക്  ഉടന്‍ തുറക്കുമെന്ന് റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയിലെ പ്രോജക്ട് മാനേജര്‍ ജാസിം അബ്ദുള്‍റഹ്മാന്‍ ഫഖ്‌റൂ പറഞ്ഞു. ഖത്തര്‍ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സമീപ പ്രദേശങ്ങള്‍ക്ക് കൂടി സേവനം നൽകാൻ ഉദ്ദേശിച്ചാണ് പാർക്ക് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ക്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളും ഖത്തര്‍ പരിതസ്ഥിക്ക് അനുയോജ്യമായ നിരവധി മരങ്ങളുള്ള വലിയ ഹരിത ഇടങ്ങളുമുണ്ടാകും.വന്‍തോതില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ പാര്‍ക്കിങ് സ്ഥലങ്ങളുണ്ടാകും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും പാർക്കിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകര്‍ഷിക്കുന്നതിനായി മിക്ക സെന്‍ട്രല്‍ പാര്‍ക്കുകളിലും ജോഗിംഗ് ട്രാക്കുകളും ഫിറ്റ്‌നസ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഗരാഫ പബ്ലിക് പാര്‍ക്ക്, ഉമ്മുല്‍ സെനീം പബ്ലിക് പാര്‍ക്ക്, മുന്‍തസയിലെ റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി സെന്‍ട്രല്‍ പാര്‍ക്കുകള്‍ ഖത്തറിലുണ്ട്- ഫഖ്‌റൂ പറഞ്ഞു.

ബീച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ പൊതു ബീച്ചുകള്‍ വികസിപ്പിക്കുക,  നിരവധി പുതിയ അയല്‍പക്ക പാര്‍ക്കുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ ഭാവി പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പാര്‍ക്കുകളും ഹരിത ഇടങ്ങളും നല്‍കാനും പൊതു പാര്‍ക്കുകളിലും ബീച്ചുകളിലും ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News