Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോടതി സേവനങ്ങൾക്ക് മൊബൈൽ ആപ് പുറത്തിറക്കി

August 03, 2021

August 03, 2021

ദോഹ: ഖത്തറിൽ പൊതുജനങ്ങള്‍ക്ക് കോടതി സേവനങ്ങള്‍ തേടുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി പബ്ലിക് പ്രൊസിക്യൂഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.പൊതുജനങ്ങള്‍ക്ക് കേസിന്റെയും വിധിയുടെയും നിലവിലെ സ്ഥിതി അറിയാനും വിവിധ കോടതി ഫീസുകള്‍ അടക്കാനും ആപ്പ് വഴി സാധിക്കും. പൊതുജനങ്ങള്‍, കമ്പനികള്‍, നിയമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് സേവനങ്ങളും വിവരങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ പ്രൊസിക്യൂഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആപ്പില്‍ ലോഗിന്‍ ചെയ്യാതെ തന്നെ കേസിന്റെയും വിധിയുടെയും സ്ഥിതി, നേരത്തേ നടത്തിയ അപേക്ഷകളുടെ വിവരം, പണമടക്കല്‍ എന്നിവ ഇതു വഴി എളുപ്പത്തിൽ സാധിക്കും.

ലോഗിന്‍ ചെയ്താല്‍ കൂടുതല്‍ സേവനങ്ങളും വിവരങ്ങളും ലഭിക്കും. നിയമസ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കു ലഭിക്കാത്ത കൂടുതല്‍ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രത്യേക വിഭാഗത്തില്‍ ഉള്‍പെടുത്തി സേവനം നല്‍കുന്നു. ആകെ 46 സേവനങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.


Latest Related News