Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു

September 06, 2019

September 06, 2019

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ തീപിടിത്തം. പ്ലാറ്റ്‌ഫോം നമ്പർ എട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കായിരുന്നു തീപിടിത്തം.

എട്ടാം നമ്പർ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ചണ്ഡിഗഡ് കൊച്ചുവേളി എക്‌സ്പ്രസ്സിസിന്റെ ഒരു കോച്ചിനാണ് തീപിടിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ തീവണ്ടിയില്‍ നിന്ന് ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായില്ല.

അഗിനിരക്ഷാ സേന സംവിധാനങ്ങള്‍ രണ്ട് മണിയോടെ തന്നെ സ്ഥലത്തെത്തി.തീപിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആളപായമില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല. തീ നിലവില്‍ നിയന്ത്രണ വിധേയമാണ്.


Latest Related News