Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
യാത്രക്കാർ ശ്രദ്ധിക്കുക,വിമാനയാത്രക്കാർക്കുള്ള പുതിയ കോവിഡ് പ്രോട്ടോക്കോൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

December 23, 2022

December 23, 2022

ബിലാൽ ശിബിലി 

ന്യൂഡൽഹി : കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ‘അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ളമാർഗനിർദ്ദേശങ്ങൾ’ പുറപ്പെടുവിച്ചു.

ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് 19 ന്റെ പുതിയ വകഭേദത്തിന്റെ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി കേന്ദ്രം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

2022 ഡിസംബർ 24 പത്ത് മണിമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അന്തർദേശീയ യാത്രക്കാർ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കരാതിർത്തികളിലെ പ്രവേശന പോയിന്റുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ.

1. എല്ലാ യാത്രക്കാരും തങ്ങളുടെ രാജ്യങ്ങളിലെ മാർഗനിർദേശ പ്രകാരം വാക്സിനേഷൻ എടുക്കുന്നതാണ് അഭികാമ്യം.

2. പാൻഡെമിക്കിനെ കുറിച്ചുള്ള വിമാനത്തിനുള്ളിലെ  അന്നൗൺസ്‌മെന്റുകളിൽ മാസ്‌കുകളുടെ ഉപയോഗവും ശാരീരിക അകലം പാലിക്കുന്നതും അടക്കമുള്ള മുൻകരുതൽ നിർദേശങ്ങൾ ഉൾപ്പെടുത്തണം.

3. യാത്രയ്ക്കിടെ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരനെ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേറ്റ് ചെയ്യണം. ആ യാത്രക്കാരൻ നിർബന്ധമായും  മാസ്‌ക് ധരിച്ചിരിക്കണം. വിമാനത്തിലോ യാത്രയിലോ മറ്റ് യാത്രക്കാരിൽ നിന്ന് അകലം പാലിക്കണം.

4. വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ശാരീരിക അകലം ഉറപ്പാക്കണം

5. പ്രവേശന പോയിന്റിൽ എല്ലാ യാത്രക്കാരെയും അവിടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥർ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കണം.

6. സ്‌ക്രീനിങ്ങിൽ രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയത്, ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ ചികിത്സ നൽകണം.

7. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന രണ്ട് ശതമാനം യാത്രക്കാരെ ക്രമരഹിതമായി കോവിഡ്  പരിശോധന നടത്തണം.ഓരോ വിമാനത്തിലെയും യാത്രക്കാരുടെ  സാമ്പിളുകൾ സമർപ്പിച്ച ശേഷം മാത്രമാണ് വിമാനത്താവളത്തിൽ നിന്ന് ഇവരെ പുറത്തേക്ക് വിടുകയുള്ളൂ..യാത്രക്കാരുടെ സാമ്പിളുകൾ പോസിറ്റീവ് ആണെങ്കിൽ,സാമ്പിളുകൾ INSACOG ലബോറട്ടറി നെറ്റ്‌വർക്കിൽ ജീനോമിക് പരിശോധനയ്ക്കായി അയയ്ക്കണം.

നിർദിഷ്ട സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് അവരെ ചികിത്സിക്കുകയും ഐസൊലേറ്റ് ചെയ്യുകയും വേണം.

8. മറ്റു രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും സ്വയം നിരീക്ഷണത്തിൽ ആവുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയും വേണം.

എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ദേശീയ ഹെൽപ്പ് ലൈൻ നമ്പറിൽ (1075)/ സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കണം.

9. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പോസ്റ്റ്-അറൈവൽ റാൻഡം ടെസ്റ്റിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്..എന്നാൽ യാത്രക്കിടയിലോ സ്വയം നിരീക്ഷണ കാലയളവിലോ രോഗലക്ഷണം കണ്ടെത്തിയാൽ പരിശോധനയ്ക്ക് വിധേയരാകുകയും
 പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ തേടുകയും വേണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News