Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാക്സിനെടുക്കാത്തവരുടെ യാത്ര മുടങ്ങും,ഖത്തറിൽ പുതിയ ഭേദഗതികൾ ഇന്നുമുതൽ

October 06, 2021

October 06, 2021

ദോഹ : നാട്ടിൽ നിന്നും രണ്ടു ടോസ് വാക്സിനെടുത്ത് ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കുള്ള പുതിയ ഭേദഗതികൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രാബല്യത്തിൽ വരും.ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്​സിന്‍ സ്വീകരിച്ച എല്ലാ യാത്രക്കാര്‍ക്കും ബുധനാഴ്​ച മുതല്‍ രണ്ടുദിവസ ക്വാറന്‍റീന്‍ മതിയാവും. ഖത്തറിന്​ പുറത്തുനിന്നും വാക്​സിന്‍ എടുത്തവര്‍ക്ക്​ 10 ദിവസ ക്വാറന്‍റീന്‍ വേണമെന്ന, രണ്ടു മാസത്തിലേറെയായി തുടരുന്ന നിബന്ധന ഇതോടെ അവസാനിക്കും. എന്നാല്‍, മറ്റുരാജ്യങ്ങളില്‍നിന്ന്​ വാക്​സിന്‍ എടുത്തവര്‍ ആന്‍റി ബോഡി ടെസ്​റ്റിന്​ വിധേയരാവണം എന്നതാണ്​ പ്രധാന നിര്‍ദേശം. ഖത്തറില്‍നിന്ന്​ വാക്​സിന്‍ എടുത്തവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റില്‍ നെഗറ്റിവ്​ ആയാല്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.

സന്ദര്‍ശക​ വിസയില്‍ കുട്ടികള്‍ക്കും യാത്രാനുമതി നല്‍കിയതാണ്​ പുതിയ യാത്രാ നിബന്ധനയിലെ സുപ്രധാന തീരുമാനം. ഇതുപ്രകാരം വാക്​സിന്‍ സ്വീകരിക്കാത്ത 12ന്​ വയസ്സിന്​ താഴെയുള്ള കുട്ടികള്‍ക്ക്, കോവിഡ്​ കുത്തിവെപ്പ്​ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. രണ്ടു ദിവസമാണ്​ ഇവര്‍ക്ക്​ ക്വാറന്‍റീന്‍ നിര്‍ദേശിച്ചത്​. 12 വയസ്സിന്​ മുകളിലുള്ളവര്‍ വാക്​സിനേറ്റഡ്​ അല്ലെങ്കില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക്​ പ്രവേശനം അനുവദിക്കില്ല. 12 വയസ്സിന്​ താഴെയുള്ള കുട്ടികള്‍ക്ക്​ കൂടെയുള്ള രക്ഷിതാക്കള്‍ വാക്​സിനേറ്റഡ്​ ആണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. റെസിഡന്‍റ്​ വിസയുള്ള വാക്​സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്കും പ്രവേശന അനുമതി നല്‍കാന്‍ തീരുമാനമായി. എന്നാല്‍, ഏഴു ദിവസം ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. ആറാം ദിവസത്തെ പി.സി.ആര്‍ പരിശോധനഫലം നെഗറ്റിവായാല്‍ ഏഴാം ദിനം പുറത്തിറങ്ങാന്‍ അനുവാദം നല്‍കും.

അതേസമയം,ഖത്തറിലെ യാത്രാ മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരാതെ ഇനിയും  കോവിഡ് വാക്സിൻ എടുക്കാത്തവരുടെ യാത്രമുടങ്ങും അടുത്തകാലത്തായി നാട്ടിൽ നിന്ന് കോവിഡ് ബാധിച്ചു ഭേദമായവർക്ക്  കോവിഡ് വാക്സിൻ സ്വീകരിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതും പലരുടെയും യാത്ര വൈകാൻ ഇടയാക്കും.വാക്സിൻ സ്വീകരിക്കാതെ വരുന്നവർക്ക് നേരത്തെ ഉണ്ടായിരുന്ന പത്തു ദിവസത്തെ കൊറന്റൈൻ ഒഴിവാക്കിയത് നിരവധി യാത്രക്കാർക്ക് ആശ്വാസമാകുമെങ്കിലും മേൽപറഞ്ഞ വിഭാഗത്തിൽ പെട്ടവർക്ക് ഇത് തിരിച്ചടിയാകും.താമസ വിസയുള്ളവർക്ക് പത്തു ദിവസത്തെ കൊറന്റൈൻ അനുവദിച്ചതിനാൽ പ്രവേശനമുണ്ടാകുമെങ്കിലും സന്ദർശക വിസയിൽ വരാൻ ഉദ്ദേശിക്കുന്ന,വാക്സിൻ സ്വീകരിക്കാത്തവർ ഇനിയും കാത്തിരിക്കേണ്ടി വരും.

ഡിസ്കവർ ഖത്തർ വഴി ബുക്ക് ചെയ്യാം,മുഖൈനിസിൽ നവംബർ പകുതിവരെ ബുക്കിങ് ലഭ്യമല്ല 

നിലവില്‍ 1100 മുതല്‍ 1400 വരെയാണ്​ രണ്ടുദിന ഹോട്ടല്‍ ക്വാറന്‍റീന്‍ ബുക്കിങ്​ നിരക്ക്​. അതേസമയം, തൊഴിലാളികള്‍ ഉള്‍പ്പെടെ ഇടത്തരം വരുമാനക്കാരുടെ ആശ്രയമായ മുകൈനീസില്‍ ബുക്കിങ്​ ലഭ്യമാവുന്നില്ല. നിലവില്‍ നവംബര്‍ രണ്ടാം വാരം മുതല്‍ മാത്രമാണ്​ മുകൈനീസിലെ രണ്ടു ദിവസ ക്വാറന്‍റീന്‍ ബുക്കിങ്​ കേന്ദ്രങ്ങളില്‍ ഒഴിവ്​ കാണിക്കുന്നത്​.ചെറുകിട ട്രാവൽ ഏജന്റുമാർ നടത്തുന്ന ചില അനധികൃത ഇടപാടുകളാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.

കുട്ടികൾക്ക് പ്രവേശനം,ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്ക്​ ഇന്ന് മുതൽ യാത്രാനുമതി ലഭിക്കും. എന്നാല്‍, മാതാപിതാക്കള്‍ വാക്​സിനേറ്റഡ്​ ആയിരിക്കണം. രണ്ടു ദിവസം ക്വാറന്‍റീന്‍

ഖത്തറിന്​ പുറത്തുനിന്നും വാക്​സിന്‍ സ്വീകരിച്ച ​എക്​സപ്​ഷനല്‍ റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ക്വാറന്‍റീനില്‍ ആന്‍റി ബോഡി​ ടെസ്​റ്റ്​ നിര്‍ബന്ധമായിരിക്കും.വാക്​സിന്‍ സ്വീകരിച്ചു വരുന്ന ​എക്​സപ്​ഷനല്‍ റെഡ്​ലിസ്​റ്റില്‍ നിന്നുള്ള എല്ലാതരം യാത്രക്കാര്‍ക്കും രണ്ടുദിവസം ക്വാറന്‍റീന്‍ മതി

പി.സി.ആര്‍ ടെസ്​റ്റിന് 160 റിയാല്‍ നല്‍കിയാല്‍ മതിയാവും. റാപ്പിഡ് ആന്‍റിജന്‍ ടെസ്​റ്റിനും ആന്‍റിബോഡി ടെസ്​റ്റിനും 50 റിയാലാണ് നിരക്ക്.

ഫോം പൂരിപ്പിക്കണം  

യാത്രക്കുമുമ്ബ്​ 'അണ്ടര്‍ടേക്കിങ്​ ആന്‍ഡ് അക്‌നോളജ്‌മെന്‍റ്​ ഫോറം' പൂരിപ്പിക്കണം.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താൽ  ഫോറം മാതൃക ലഭ്യമാണ്​. പൂരിപ്പിച്ച്‌​ ഒപ്പുവെച്ച ഫോറം കൈവശം സൂക്ഷിക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.

 


Latest Related News