Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അബുദാബിയിൽ നിന്ന് ഭാഗ്യമെത്തി,ഖത്തറിലെ മണി എക്സ്ചേഞ്ച് ജീവനക്കാരനെ തേടിയെത്തിയത് 51 കോടിയിലധികം രൂപ

February 04, 2023

February 04, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയെ തേടി അബുദാബിയിൽ നിന്നെത്തിയത് 23 മില്യൺ ദിർഹത്തിന്റെ(ഏകദേശം 51 കോടിയിലധികം ഇന്ത്യൻ രൂപ) ഭാഗ്യ സമ്മാനം. വെള്ളിയാഴ്ച അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് രഞ്ജിത്കുമാർ പൾ എന്ന നേപ്പാൾ സ്വദേശി ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി മാറിയത്.

അബുദാബി ആസ്ഥാനമായുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഈ വർഷത്തെ ആദ്യ പ്രമോഷനിൽ 23 ദശലക്ഷം ദിർഹം സമ്മാനം പ്രഖ്യാപിച്ചിരുന്നു.ജനുവരി 16-ന് 232936 എന്ന നമ്പറിൽ രഞ്ജിത് കുമാർ വാങ്ങിയ ടിക്കറ്റാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.

കഴിഞ്ഞ ഏഴു വർഷമായി ദോഹയിലെ ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ ജീവനക്കാരനാണ് രഞ്ജിത്കുമാർ.

കഴിഞ്ഞ 15 മാസമായി 20 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പം രഞ്ജിത്ത് ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ഇപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്.ഭാവിയിലും ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News