Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ പ്രകൃതി വാതക കയറ്റുമതിയിൽ 12 ശതമാനം വർധന

September 01, 2019

September 01, 2019

രാജ്യത്തിന്റെ മൊത്തം ഉല്‍പാദനത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് നിരവധി കമ്പനികളുമായി ഖത്തര്‍ പെട്രോളിയം അടുത്തിടെ കരാറില്‍ ഒപ്പുവച്ചിരുന്നു. 
ദോഹ : ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്.ജൂലൈ മാസമാണ് രാജ്യം വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതകത്തില്‍ 6.9 മില്യന്‍ ടണ്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.സി.എന്‍.ബി.സി അറേബ്യയാണു ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ മാസം ആഗോളതലത്തിൽ മൊത്തം പ്രകൃതി വാതക കയറ്റുമതിയുടെ 23 ശതമാനമാണ് ഖത്തറില്‍നിന്നു കയറ്റിയയച്ചത്. ഒരു വര്‍ഷം 78 മില്യന്‍ ടണിലേറെ പ്രകൃതി വാതകമാണ് ഖത്തര്‍ ഉല്‍പാദിപ്പിക്കുന്നത്. 2024ഓടെ ഖത്തറിന്റെ പ്രകൃതി വാതക ഉല്‍പാദനം 42 ശതമാനം വര്‍ധിക്കുമെന്ന് സി.എന്‍.ബി.സി അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതോടെ പ്രതിവര്‍ഷം രാജ്യം ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകം 110 മില്യന്‍ ടണ്‍ ആകും. 


Latest Related News