Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്റ്റേഡിയങ്ങളുടെ നിർമാണത്തിനിടെ എത്ര തൊഴിലാളികൾക്ക് ജീവഹാനിയുണ്ടായി?,വിമർശനങ്ങൾക്ക് മറുപടിയുമായി നാസർ അൽ ഖാതിർ

November 08, 2022

November 08, 2022

അൻവർ പാലേരി 

ദോഹ :ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ വിമർശനങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നും എന്നാൽ ചിലതിന് നിയമപരമായി തന്നെ മറുപടി നൽകുമെന്നും  സിഇഒ നാസർ അൽ-ഖാതർ പറഞ്ഞു.  തിങ്കളാഴ്ച വൈകുന്നേരം അൽ ജസീറ സംപ്രേഷണം ചെയ്ത ലോകകപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പ് തങ്ങളുടെ കുത്തകയാക്കാനാണ് ആഗ്രഹക്കുന്നത്.ഒരു അറബ്, ഇസ്‌ലാമിക രാജ്യം ലോകകപ്പ് സംഘടിപ്പിക്കുന്നത് ചിലർ അംഗീകരിക്കാത്തതാണ് ഖത്തറിനെതിരെ വിമർശനം ഉയരാൻ കാരണം". 

"മഞ്ഞ" പത്രങ്ങളും ചില മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങളിൽ മാധ്യമങ്ങൾ വഴിയോ നിയമപരമായോ ഉത്തരം ലഭിക്കുന്ന വിമർശനങ്ങളുണ്ടെന്നും എന്നാൽ അവയിൽ ചിലത് പ്രതികരണം അർഹിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.ഖത്തറിനെപ്പോലുള്ള ഒരു രാജ്യത്തിന് ലോകകപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ വൻകിട രാജ്യങ്ങളുമായി മത്സരിക്കാൻ കഴിയുമെന്ന് അവർ ഇനിയും അംഗീകരിക്കാത്തതിനാൽ ഇത്തരം  വിമർശനങ്ങൾക്ക് രാഷ്ട്രീയവും വംശീയവുമായ ലക്ഷ്യങ്ങളുണ്ടെന്നും കാലക്രമേണ അത് വെളിപ്പെട്ടതായും  അദ്ദേഹം ഊന്നിപ്പറഞ്ഞു

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 6,500 വിദേശ തൊഴിലാളികൾ മരണപ്പെട്ടതായാണ് പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ഗാർഡിയൻ ആദ്യം റിപ്പോർട്ട് ചെയ്തത്.എന്നാൽ മൂന്ന് മരണങ്ങൾ മാത്രമാണ് ഇത്തരത്തിൽ സംഭവിച്ചത്.ഗാർഡിയൻ പ്രസിദ്ധീകരിച്ച കണക്ക് തെറ്റാണെന്ന് അന്താരാഷ്ട്ര സംഘടനകൾ തന്നെ വെളിപ്പെടുത്തിയെന്നും ഇതേതുടർന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഏറ്റവും മികച്ചതാണെന്ന് ചൂണ്ടിക്കാട്ടി പത്രം പിന്നീട് ക്ഷമാപണം നടത്തിയതായും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ടിക്കറ്റ് വാങ്ങാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ടിക്കറ്റിനായുള്ള അഭ്യർത്ഥനകളുടെ എണ്ണം 40 ദശലക്ഷത്തിലെത്തി, അതിൽ 3 ദശലക്ഷം ടിക്കറ്റുകൾ വിറ്റു, 1.2 ദശലക്ഷം ആരാധകർ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തും. ഖത്തർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.എന്നാൽ അവർ നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് മാത്രം"-അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News