Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മിഠായികൾക്കൊപ്പവും ലഹരിക്കടത്ത്,ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടി

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: മിഠായികൾക്കൊപ്പം ഖത്തറിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ കസ്റ്റംസ് വിഭാഗം പിടികൂടി. മിഠായികൾ അടങ്ങിയ ബോക്സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച  453 മയക്കുമരുന്ന് ഗുളികകളാണ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ തപാൽ കൺസൈൻമെന്റ് വിഭാഗം പിടികൂടിയത്.ഇതിന്റെ ചിത്രങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

അടുത്തിടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ  (എച്ച്ഐഎ) യാത്രക്കാരന്റെ ബാഗിൽ നിന്ന് മയക്കുമരുന്നായ ഏഴായിരം ലിറിക്ക ഗുളികകൾ കണ്ടെത്തിയിരുന്നു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News