Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
'മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല' -രാഹുല്‍ ഗാന്ധി 

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ഡല്‍ഹി: മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണ് അതിനാല്‍ മാപ്പ് ചോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ പാര്‍ലമെന്റ് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷയമല്ലെന്നും പാര്‍ലമെന്റിന് അകത്തായാലും പുറത്തായാലും തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരമായി അംഗത്വം റദ്ദാക്കിയാല്‍ പോലും തന്റെ കടമ നിര്‍വഹിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പി നരേന്ദ്ര മോദിയെയാണ് സംരക്ഷിക്കേണ്ടത്, അദാനിയെയല്ല. നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. മാധ്യമങ്ങള്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. രാജ്യദ്രോഹം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ അദാനി വിഷയത്തിലെ പ്രധാനമന്ത്രിയുടെ ഭയം മറച്ചുവെക്കാനുള്ളതാണ്. അദാനി, നരേന്ദ്ര മോദി വിഷയത്തെക്കുറിച്ച് സംസാരിച്ചിടത്തുനിന്നാണ് എല്ലാറ്റിന്റെയും തുടക്കം. അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News