Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
51 നമ്പർ ജെഴ്സിയുമായി പി.കെ കുഞ്ഞാലിക്കുട്ടി,വേറിട്ട അനുഭവമെന്ന് മുൻ മന്ത്രി

October 08, 2022

October 08, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിൽ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കളിക്കാനിറങ്ങുമോ എന്ന് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല.കാരണം ഖത്തർ സന്ദർശിക്കാനെത്തിയ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ ദിവസം ഒരു അപൂർവ സമ്മാനം ലഭിച്ചു.ഫുട്‍ബോളുമായി ബന്ധപ്പെട്ട ഈ സമ്മാനം നൽകിയതാവട്ടെ അദ്ദേഹത്തിന്റെ മകൻ ആഷിഖ് കൂടി  പങ്കാളിയായ സീഷോർ സ്റ്റീൽസ് പാർട്ണർമാരായ സയീദ് സാലം അൽ മുഹന്നദി,സാഖർ സയീദ് അൽ മുഹന്നദി എന്നിവർ ചേർന്ന്.കുഞ്ഞാലിക്കുട്ടിയുടെ പേര് ആലേഖനം ചെയ്ത 51 ആം നമ്പർ ജേഴ്‌സിയാണ് ഇവർ മുൻ മന്ത്രിക്ക് സമ്മാനമായി നൽകിയത്.

ചില സമ്മാനങ്ങൾ ഹൃദ്യവും വിലമതിക്കാനാവാത്തതുമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.ഫുട്‍ബോളിനെ ഏറെ ആരാധിക്കുന്ന ഒരാളെന്ന നിലയിൽ ആവേശഭരിതമാക്കുന്ന ഒന്നായിരുന്നു ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News