Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇത് നിങ്ങൾ കണ്ട സിനിമ പോലെയല്ല, മീര നായരുടെ 'മൺസൂൺ വെഡ്‌ഡിങ് 'സംഗീത നാടകാവിഷ്‌കാരം ഖത്തറിലെ അരങ്ങിലേക്ക്

October 17, 2022

October 17, 2022

അൻവർ പാലേരി 
ദോഹ : മീര നായരുടെ പ്രശസ്ത ചലച്ചിത്രം 'മൺസൂൺ വെഡ്‌ഡിങ്' ന്റെ സംഗീത നാടകാവിഷ്കാരം നവംബർ 16ന് സൂഖ്‌വാഖിഫിലെ അബ്ദുൽ അസീസി നാസർ തിയേറ്ററിൽ അരങ്ങേറും. ഖത്തർ ലോകകപ്പ് സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഖത്തർ  ക്രിയേറ്റ്‌സ് ഈവൻസാണ് 2001 ൽ ഇന്ത്യൻ ചലച്ചിത്ര ലോകം നെഞ്ചേറ്റിയ സിനിമയുടെ അരങ്ങിലെ ആവിഷ്കാരം ദോഹയിലെത്തിക്കുന്നത്.

2001-ൽ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ അവാർഡ് നേടിയ മൺസൂൺ വെഡ്ഡിംഗ്,ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം കൂടിയാണ്. മകളുടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു ഇന്ത്യൻ കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ പ്രമേയം.നസീറുദ്ദീൻ ഷാ, ലില്ലെറ്റ് ദുബെ, ഷെഫാലി ഷാ, വസുന്ധര ദാസ് തുടങ്ങിയ പ്രമുഖരാണ് സിനിമയിൽ വേഷമിട്ടത്.

പ്രശസ്ത ഇന്ത്യൻ സംഗീതസംവിധായകൻ വിശാൽ ഭരദ്വാജിന്റെ നേതൃത്വത്തിൽ അഞ്ച് വര്ഷമെടുത്താണ് മൺസൂൺ വെഡിങ്ങിന്റെ അരങ്ങിലെ ആവിഷ്കാരം തയാറാക്കിയത്.സിനിമ പുറത്തിറങ്ങി 16 വർഷങ്ങൾക്ക് ശേഷം 2017 ലാണ് ചിത്രത്തിന്റെ നാടകാവിഷ്കാരം ആദ്യമായി ആദ്യമായി അരങ്ങായിലെത്തിയത്.തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ ശേഷമാണ് ഈ അപൂർവ കലാവിഷ്കാരം ദോഹയിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.നവംബർ 26 വരെ ദോഹയിൽ പ്രദർശനം തുടരും.

ഖത്തർ ക്രിയേറ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി സംവിധായിക മീരാ നായരെയും പ്രതിഭാധനരായ അഭിനേതാക്കളെയും ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് അൽതാനി പ്രതികരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News