Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയത്തിൽ മാതാവിനൊപ്പം നൃത്തം ചെയ്ത മൊറോക്കോ താരം ഖത്തറിലെ അൽ റയ്യാൻ ക്ലബ്ബിലേക്ക്

February 01, 2023

February 01, 2023

അൻവർ പാലേരി

ദോഹ :ലോകകപ്പിൽ അറബ് ലോകത്തിന്റെ പ്രതീക്ഷ ഉയർത്തിയ മൊറോക്കോയുടെ പ്രമുഖ താരം സോഫിയാൻ ബൗഫലും ചിലിയുടെ ജെയ്‌സൺ വെർഗാസും ഖത്തറിന്റെ അൽ റയ്യാനിൽ ചേർന്നു.രണ്ടു താരങ്ങളും തങ്ങളുമായി കരാറിൽ ഒപ്പുവെച്ചതായി അൽ റയ്യാൻ എസ്‌സി ചൊവ്വാഴ്ച അറിയിച്ചു.ഫ്രഞ്ച് ലീഗ് 1 ക്ലബ് ആംഗേഴ്സിൽ നിന്നാണ് ബൗഫൽ എത്തുന്നത്, അതേസമയം ചിലിയൻ ഫോർവേഡ് ക്ലബ്ബ് യൂണിവേഴ്‌സിഡാഡ് ഡിയിൽ നിന്നാണ് ജെയ്‌സൺ ഖത്തറിലേക്ക് കൂടുമാറുന്നത്.

29-കാരനായ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ സോഫിയാൻ ബൗഫൽ  അറ്റ്‌ലസ് ലയൺസിന്റെ ലോകകപ്പ് കാമ്പെയ്‌നിൽ നിർണായകമായിരുന്നു, ഒരു മത്സരത്തിന് ശരാശരി 19 പാസുകൾ, 78 ശതമാനം പാസ് കംപ്ലീഷൻ എന്നിവയാണ് താരത്തിന്റെ ലോകകപ്പ് റേറ്റിങ്..2016 ലെ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച ആഫ്രിക്കൻ കളിക്കാരനുള്ള അവാർഡ് നേടിയ ബൗഫൽ കഴിഞ്ഞ വർഷം തന്റെ പതിനൊന്ന്  ക്ലബ് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.കരാറിന്റെ വിശദാംശങ്ങൾ അൽ റയ്യാൻ പുറത്തുവിട്ടിട്ടില്ലെങ്കിലും അൽ റയ്യാൻ ആരാധകർ ബൗഫലിന്റെ വരവിൽ ഏറെ ആഹ്ളാദത്തിലാണ്.

പോർച്ചുഗലിനെതിരായ അവിസ്മരണീയ വിജയത്തിൽ സോഫിയാൻ ബൗഫൽ തന്റെ മാതാവിനൊപ്പം പച്ചപ്പുൽ മൈതാനിയിൽ നൃത്തം ചെയ്യുന്ന വീഡിയോ ലോകം ഏറ്റെടുത്തിരുന്നു.

ഇരുപത്തഞ്ചുകാരനായ വെർഗാസ്, നിർണായകമായ മിഡ്-ഡിസ്റ്റൻസ് ഫിനിഷുകൾക്കും അനായാസമായ നീക്കങ്ങൾക്കും  പേരുകേട്ട കളിക്കാരനാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News