Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിമാനങ്ങൾക്ക് അനുമതി ലഭിച്ചില്ല,നൂറുകണക്കിന് മൊറോക്കൻ ആരാധകർ നാട്ടിൽ കുടുങ്ങി

December 14, 2022

December 14, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ന് നടക്കുന്ന ലോകകപ്പ് സെമിഫൈനലിനായി ആരാധകരെ ദോഹയിലേക്ക് കൊണ്ടുപോകാൻ ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കുകയാണെന്ന് മൊറോക്കോയുടെ ദേശീയ എയർലൈൻസ്. ഖത്തർ അധികൃതരുടെ പുതിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഖത്തർ അധികൃതർ ഏർപ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളെത്തുടർന്ന്, വിമാനങ്ങൾ റദ്ദാക്കിയതായും ഖേദം പ്രകടിപ്പിക്കുന്നതായും റോയൽ എയർ മറോക്ക് പ്രസ്താവനയിൽ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.  അതേസമയം,സർവീസുകൾ റദ്ദാക്കിയതിനെ കുറിച്ച്  ഖത്തർ സർക്കാരിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫ്രാൻസിനെതിരെ ബുധനാഴ്ച രാത്രി നടക്കുന്ന സെമിഫൈനൽ മത്സരത്തിനായി ആരാധകരെ ഖത്തറിലേക്ക് എത്തിക്കാൻ 30 അധിക വിമാനങ്ങൾ നൽകുമെന്ന് റോയൽ എയർ മറോക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ 14 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യാൻ മാത്രമാണ് ചൊവ്വാഴ്ച സാധിച്ചത്. ഇതിനകം മാച്ച് ടിക്കറ്റും ഹോട്ടൽ മുറികളും ബുക്ക് ചെയ്ത റദ്ധാക്കപ്പെട്ട ഏഴ് വിമാനങ്ങളിലെ ആരാധകർക്ക് ഇതുവരെ ഖത്തറിലേക്ക് പറക്കാൻ സാധിച്ചിട്ടില്ല. വിമാന ടിക്കറ്റുകൾ റീഫണ്ട് ചെയ്യുമെന്നും ഉപഭോക്താക്കളോട് മാപ്പ് പറയുന്നതായും എയർലൈൻസ് അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News