Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്പോൺസറിൽ നിന്നും ഒളിച്ചോടിയ ഇരുപതിലേറെ ഗാർഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ സ്പോൺസറിൽ നിന്നും ഒളിച്ചോടിയ 20 ലേറെ  ഗാർഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഒഐ) സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം.ഏഷ്യൻ വംശജരായ ഗാർഹിക തൊഴിലാളികളാണ് പിടിയിലായത്. തൊഴിലാളികൾ ഒളിച്ചോടി നിയമവിരുദ്ധമായി മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  ഖത്തറിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.പിടിയിലായ പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യയൂഷന് കൈമാറി.

ഗാർഹിക തൊഴിലാളികൾ സ്‌പോൺസർമാരുടെ വീട്ടിൽ നിന്ന് ഒളിച്ചോടി മറ്റു സ്ഥലങ്ങളിൽ  ജോലി ചെയ്യുന്നതിലുള്ള അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമാക്കിയാണ് കാമ്പയിൻ നടത്തുന്നത്.സ്പോൺസറിൽ നിന്ന് ഒളിച്ചോടി പുറത്ത് ജോലി ചെയ്യുന്നത് ഖത്തറിലെ തൊഴിൽ നിയമപ്രകാരം കുറ്റകരമാണ്.

ഇവരെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും  ഇത്തരം കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള  ബോധവൽക്കരണത്തിന് ഉപകരിക്കും. സാമൂഹിക കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും  തൊഴിൽ, താമസ നിയമ ലംഘനത്തിന് പുറമെ,തൊഴിലുടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.ഒളിച്ചോടിയ തൊഴിലാളികൾക്ക് അഭയം നൽകരുതെന്നും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News