Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചൂട് കൂടുന്നു,മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

June 10, 2023

June 10, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിൽ അന്തരീക്ഷ താപനില ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.വേനൽ ചൂടിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും ചൂടുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങൾ തടയുന്നതിനുമായി തൊഴിൽ മന്ത്രാലയവുമായി ചേർന്ന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് മുന്നറിയിപ്പ്.

വേനൽക്കാലത്ത് താപനിലയും ഈർപ്പവും വർദ്ധിക്കുന്നതിനാൽ,തുറസ്സായ ജോലിസ്ഥലങ്ങളിൽ സമയ നിയന്ത്രണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ചൂടുമായി പൊരുത്തപ്പെടുന്ന തരത്തിൽ  ജോലി സമയങ്ങളിൽ ഇടയ്ക്കിടെ ഇടവേളകൾ എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

ജോലിസ്ഥലത്തും വീടിനകത്തും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ട് വഴി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുതിയതും മടങ്ങിവരുന്നതുമായ തൊഴിലാളികള്‍ അനുയോജ്യമായ ഇടവേളകള്‍ എടുത്തും ആവശ്യമായ നടപടികള്‍ സ്വീകരിച്ചും ചൂടിൽ നിന്ന് സുരക്ഷ നേടണം.പുതിയ തൊഴിലാളികളാണെങ്കിൽ ആദ്യ ദിവസം,ചൂട് ഏറ്റവും തീവ്രമാകുന്ന സമയങ്ങളിൽ ഷിഫ്റ്റിന്റെ സമയക്രമത്തിൽ 20 ശതമാനത്തിൽ കൂടുതല്‍ ജോലി ചെയ്യരുതെന്നും ക്രമേണ സമയ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ചൂട് കാലത്ത് സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷാ നടപടികളും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും മന്ത്രാലയം പങ്കിട്ടു. അടിയന്തിര സാഹചര്യങ്ങളില്‍, 999 എന്ന നമ്പറില്‍ വിളിക്കണമെന്നും വെള്ളമോ ഐസോ ഉപയോഗിച്ച് തൊഴിലാളിയെ ഉടന്‍ തണുപ്പിക്കണമെന്നും സഹായം എത്തുന്നത് വരെ തൊഴിലാളിയുടെ കൂടെ നില്‍ക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News