Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തിസമയത്തിൽ മാറ്റം. മെഡിക്കല്‍ കമ്മീഷന്‍, ജനന രജിസ്‌ട്രേഷന്‍ ഓഫീസ്, ഹെല്‍ത്ത് മെഡിക്കല്‍ റിലേഷന്‍ ആന്റ് ട്രീറ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ റമദാനിലെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയാണ് മെഡിക്കല്‍ കമ്മിഷന്റെ പ്രവൃത്തിസമയം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ജനന രജിസ്‌ട്രേഷന്‍ ഓഫീസ് പ്രവൃത്തിക്കുക.

വിമന്‍സ് വെല്‍നസ് ആന്‍ഡി റിസര്‍ച്ച് സെന്റര്‍, അല്‍ വക്ര ഹോസ്പിറ്റല്‍, അല്‍ ഖേര്‍ ഹോസ്പിറ്റല്‍, ക്യൂബൻ ഹോസ്പിറ്റൽ എന്നിവ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പ്രവര്‍ത്തിക്കും. വിമന്‍സ് വെല്‍സ് ആൻഡ് റിസര്‍ച്ച് സെന്റര്‍, സിദ്ര മെഡിസിന്‍, അല്‍ അഹ്ലി ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4.30 വരെയായിരിക്കും പരിശോധന.

വിദേശത്തുള്ള ഹെല്‍ത്ത് മെഡിക്കല്‍ റിലേഷന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപ്പോയ്‌മെന്റുകള്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ലഭ്യമാകും. പ്രവര്‍ത്തി സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. ഇലക്ട്രോണിക് ലിങ്കിലെ അപ്പോയ്‌മെന്റ് ബുക്കിംഗ് സംവിധാനം വഴി അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News