Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മണി എക്സ്ചേഞ്ചുകൾ അടച്ചു, ഓൺലൈൻ വഴി മാത്രം പണമയക്കാം

March 26, 2020

March 26, 2020

മാസാവസാനം ശമ്പള ദിവസങ്ങളായതിനാലും ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നതിനാലും പരമാവധി തുക നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് അൽപം ബുദ്ധിമുട്ടുണ്ടാക്കും.

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ എല്ലാ മണി എക്സ്ചേഞ്ചുകളും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. അതെ സമയം എല്ലാ എക്സ്ചേഞ്ചുകളോടും ഓണ്‍ലൈന്‍ വഴി പണമയക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.മൊബൈൽ ആപ്ലിക്കേഷൻ,ഉരീദു മണി എന്നിവ ഉപയോഗിച്ചും പണമയക്കാം.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് രാജ്യത്തെ എക്സ്ചേഞ്ചുകൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് കിട്ടിയത്.

പുതിയ സർക്കുലർ അനുസരിച്ച് മണി എക്സ്ചേഞ്ചുകളിൽ പോയി ഇന്നു മുതൽ പണമയക്കാൻ കഴിയില്ല. പുതിയ സാഹചര്യത്തിൽ സിറ്റി എക്സ്ചേഞ്ച് ഉൾപെടെ  ഈ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും  എളുപ്പത്തിൽ പണമയക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനുകളും ഓൺലൈൻ വിനിമയ സംവിധാനങ്ങളും എത്രയും വേഗം പ്രവർത്തന സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ്. ഇത് പൂർത്തിയായാൽ ഓൺലൈൻ വഴി പണമയക്കാനുള്ള കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുമെന്ന് സിറ്റി എക്സ്ചേഞ്ച് അറിയിച്ചു.

അതേസമയം,ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ധനവിനിമയ ഇടപാടുകൾ പരിചയമില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുതിയ നടപടി കുറച്ചു ദിവസത്തേക്കെങ്കിലും ആശയക്കുഴപ്പമുണ്ടാക്കും. മാസാവസാനം ശമ്പള ദിവസങ്ങളായതിനാലും ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നതിനാലും പരമാവധി തുക നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് അൽപം ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം,രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ ഏതുതരത്തിലുള്ള പ്രയാസങ്ങളും സഹിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് രാജ്യത്തെ പ്രവാസികൾ.

ഇതിനിടെ,കോവിഡ് വ്യാപനവും മരണങ്ങളും കൂടുന്ന സാഹചര്യത്തിൽ ഘട്ടംഘട്ടമായി  ലോക്‌ഡോണിലേക്ക്  തന്നെയാണ് ഗൾഫ് രാജ്യങ്ങളും നീങ്ങുന്നതെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News