Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് കേസുകൾ കുറഞ്ഞു,രണ്ടാം തരംഗത്തെ അതിജീവിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടരുതെന്നും ഖത്തർ ആരോഗ്യമന്ത്രാലയം

May 10, 2021

May 10, 2021

ഫോട്ടോ : നൗഷാദ് തെക്കയിൽ 
ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ കുറഞ്ഞുവരുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും രാജ്യം രണ്ടാം തരംഗത്തെ അതിജീവിച്ചു കഴിഞ്ഞിട്ടില്ലെന്ന് കോവിഡ് 19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.അതുകൊണ്ടു തന്നെ മുൻകരുതൽ ജാഗ്രതയിൽ വീഴ്ച വരുത്തരുത്.കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഭിന്നമായി ഇത്തവണ കോവിഡ് വാക്സിന്‍ പ്രയോഗത്തില്‍ വന്നിരിക്കുന്നുവെന്നും ഇതിനാല്‍ വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതലായി ഒഴിവാക്കുകയാണ് െചയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച രാത്രി വാണിജ്യവ്യവസായ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സംയുക്തമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നിലവില്‍ പുതിയ കോവിഡ് കേസുകള്‍ കാര്യമായി കുറഞ്ഞു വരുന്നുണ്ടെങ്കിലും പെരുന്നാളിന് ശേഷം കൂടാനുള്ള സാധ്യത കാണുന്നുണ്ട്. വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ ഇപ്പോഴും രാജ്യത്തുണ്ട്'. അതിനാല്‍ തന്നെ ജാഗ്രത തുടരണമെന്നും ഡോ ഖാല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളിലായി പിന്‍വലിക്കാനാണ് തീരുമാനം.. മെയ് 28 മുതലായിരിക്കും ആദ്യ ഘട്ടം ആരംഭിക്കുക. മൂന്ന് ആഴ്ച്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും. രണ്ടാം ഘട്ടം ജൂണ്‍ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും തുടര്‍ന്ന് നാലാം ഘട്ടമായ ജൂലൈ മുപ്പതോടെ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News