Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മോഹൻലാൽ ഇന്ന് ഖത്തറിൽ, ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ റിലീസ് ചെയ്യും

October 30, 2022

October 30, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫുട്‌ബോളും സംഗീതവും കോർത്തിണക്കി മലയാളികളുടെ അഭിമാന താരം തയാറാക്കിയ  ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ ഇന്ന് പുറത്തിറക്കും.ഖത്തർ ലോകകപ്പിന് സമർപ്പിക്കുന്ന പ്രത്യേക സംഗീത ദൃശ്യാവിഷ്‌കാരം ഇന്ന് വൈകീട്ട് 7.30 ന് ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ഖത്തർ ലോകകപ്പിനെ മലയാളികളുടെ കാൽപന്ത് കളിയാവേശവുമായി കോർത്തിണക്കിയാണ് മോഹൻലാൽ ആൽബം തയാറാക്കിയതെന്നാണ് സൂചന.നാല് മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. സംഗീത വീഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാല്‍ തന്നെ പ്രഖ്യാപിക്കും.നാല് മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം.
ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News