Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എഹ്തെറാസ് ആപ്പിന്റെ പേരിലുള്ള വ്യാജ കോളുകൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം

January 03, 2021

January 03, 2021

ദോഹ :  വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് എഹ്തെറാസ് ആപ്പിന്റെ പേരിലെത്തുന്ന വ്യാജകോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്  ഖത്തർ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. എഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനത്തിനായി വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് ഖത്തർ പൗരന്മാർക്കും താമസക്കാർക്കും ഫോൺകോളുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

എഹ്തെറാസ് ആപ്പിലൂടെ തന്നെ പൊതുജനങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചറിയാൻ ഏജൻസികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എഹ്തെറാസ് ആപ്പിലെ സന്ദേശത്തിൽ വിശദീകരിക്കുന്നു.

എഹ്തെറാസ് ആപ്ലിക്കേഷന്റെ  ഉപഭോക്താക്കളെ സംബന്ധിച്ചുള്ള വ്യക്തിഗത വിവരങ്ങൾ മന്ത്രാലയത്തിന് കീഴിൽ സുരക്ഷിതമാണെന്നും ഇവ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നും ബന്ധപ്പെട്ട ഏജൻസികളെ ഉദ്ധരിച്ച് സർക്കാർ അറിയിച്ചു.

ഇത്തരം കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യക്തിപരമായ വിവരങ്ങൾ അന്വേഷിച്ച് എത്തുന്ന ഇത്തരം കോളുകൾ അവഗണിക്കണമെന്നാണ് സർക്കാർ നിർദേശം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News