Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് 19 : സ്വകാര്യ ആശുപത്രികളോട് സജ്ജമായിരിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

March 22, 2020

March 22, 2020

ദോഹ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളോട് സജ്ജമായിരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആവശ്യമായി വന്നാൽ  കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ  പൊതുമേഖലാ ആശുപത്രികളെ സഹായിക്കാൻ സന്നദ്ധമാകണമെന്നാണ് നിർദേശം.മുഴുവന്‍ സ്വകാര്യ ആശുപത്രി മാനേജ്മമെന്റുകൾക്കും  ഇത് സംബന്ധിച്ച മെമോ നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ജീവനക്കാരുടെ എണ്ണം മൂന്നില്‍ രണ്ടായി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്തെ ഡെന്റല്‍ ക്ലിനിക്കുകള്‍ ഇനി എമര്‍ജന്‍സി കേസുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News