Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് ഫാമിലി സന്ദർശക വിസ,പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനമില്ല

September 06, 2021

September 06, 2021

ദോഹ : ഖത്തറിലേക്ക് സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങിയെങ്കിലും മാതാപിതാക്കൾക്കൊപ്പം വരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.സന്ദർശക വിസയിൽ രാജ്യത്തേക്ക് വരാനിരുന്ന പലർക്കും വിസ ലഭിച്ചെങ്കിലും ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്തത് പലരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.ഈ സാഹചര്യത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ട്  ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.എംബസി പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.പ്രായപൂർത്തിയാകാത്ത വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് കുടുംബ വിസയിലോ സന്ദർശക വിസയിലോ ഖത്തറിലേക്ക് പ്രവേശനമുണ്ടാകില്ല എന്നാണ് എംബസി ട്വിറ്ററിൽ വ്യക്തമാക്കിയത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും എംബസി അറിയിച്ചിട്ടുണ്ട്.

"ഖത്തർ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദേശപ്രകാരം ഫാമിലി വിസിറ്റ്, ടൂറിസം എന്നീ വിസകളിൽ ഖത്തറിൽ വരുന്ന വാക്സിൻ എടുക്കാത്ത മൈനർ ആയ കുട്ടികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നില്ല. അവർക്ക് ശരിയായ വിസയുണ്ടെങ്കിലും പ്രവേശനമില്ല. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾക്കാണ് പുതിയ നിർദേശം ബാധകം. കൂടുതൽ വിവരങ്ങൾക്കായി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കുക," ഇന്ത്യൻ എംബസി ഞായറാഴ്‌ച ട്വീറ്റ് ചെയ്തു.

ഫാമിലി വിസിറ്റ്‌ വിസയിൽ ഖത്തറിലെത്താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഇത് പ്രയാസം സൃഷ്ടിക്കും.
 


Latest Related News