Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭക്ഷ്യോൽപന്നങ്ങളുടെ കലഹരണ തിയ്യതി തിരുത്തി, ദോഹയിൽ ഫാക്റ്ററി അടച്ചുപൂട്ടി

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഭക്ഷ്യവസ്തുക്കൾ കാലഹരണപ്പെടുന്ന തിയ്യതിയിൽ(എക്സ്പയറി ഡേറ്റ്) മാറ്റം വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ദോഹയിൽ സ്വകാര്യ ഫാക്റ്ററി അടച്ചുപൂട്ടിയതായി മുനിസിപ്പൽ  മന്ത്രാലയം അറിയിച്ചു.അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലാണ് കുപ്പി ജ്യൂസുകളുടെ കാലാവധി നീട്ടി തട്ടിപ്പ് നടത്തുന്ന ഫാക്റ്ററിക്കെതിരെ അധികൃതർ നടപടിയെടുത്തത്.ചെറുകിട, ഇടത്തരംവ്യവസായ മേഖലയിൽ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി നടത്തിവരുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമായാണ് കുറ്റകൃത്യം കണ്ടെത്തിയത്.ഖത്തറിലെ ഭക്ഷ്യ നിയമം അനുസരിച്ച് കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് കുറ്റകൃത്യമാണ്.എന്നാൽ കാലഹരണപ്പെട്ട ഉൽപന്നങ്ങൾ തിയ്യതിയിൽ മാറ്റം വരുത്തി വീണ്ടും വിപണിയിൽ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.

നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഉപഭോക്തൃ സംരക്ഷണ നിയമവും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News