Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 23 റിക്രൂട്മെന്റ് ഏജൻസികളുടെ ലൈസൻസ് തൊഴിൽ മന്ത്രാലയം റദ്ദാക്കി

March 01, 2023

March 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 23 റിക്രൂട്മെന്റ് സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയം അടച്ചുപൂട്ടി.ഇവരുടെ റിക്രൂട്മെന് ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.

അൽ നാസർ റിക്രൂട്ട്‌മെന്റ് ഏജൻസി, അൽ-ഷുയൂഖ് മാൻപവർ, അൽ-മീർ മാൻപവർ, ഫ്രണ്ട്‌സ് മാൻപവർ റിക്രൂട്ട്‌മെന്റ്, ഓൺ പോയിന്റ് റിക്രൂട്ട്‌മെന്റ് സൊല്യൂഷൻ, യൂറോടെക് മാൻപവർ റിക്രൂട്ട്‌മെന്റ്, റീജൻസി മാൻപവർ റിക്രൂട്ട്‌മെന്റ്, ടോപ് യുണീക്ക് മാൻപവർ, അൽ വാദ് മാൻപവർ റിക്രൂട്ട്‌മെന്റ്, അൽ-റഷാദ് മാൻപവർ റിക്രൂട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ്, അൽ ബരാക ടു മാൻപവർ റിക്രൂട്ട്‌മെന്റ്, ഏഷ്യൻ ഗൾഫ് മാൻപവർ റിക്രൂട്ട്‌മെന്റ്, വൈറ്റ് മാൻപവർ റിക്രൂട്ട്‌മെന്റ്, ദന ദോഹ മാൻപവർ റിക്രൂട്ട്‌മെന്റ്, അൽ നൗഫ് റിക്രൂട്ട്‌മെന്റ് സർവീസസ്, റോയൽ മാൻപവർ റിക്രൂട്ട്‌മെന്റ്, അൽ വജ്ബ മാൻപവർ റിക്രൂട്ട്‌മെന്റ്, പ്രോഗ്രസീവ് മാൻപവർ റിക്രൂട്ട്‌മെന്റ്, എർത്ത് സ്‌മാർട്ട്‌റാം മാൻപവർ റിക്രൂട്ട്‌മെന്റ് അൽ സഫ്സാഫ് മാൻപവർ റിക്രൂട്ട്മെന്റ്, അൽ വാബ് മാൻപവർ റിക്രൂട്ട്മെന്റ്.എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.മേൽപറഞ്ഞ സ്ഥാപനങ്ങൾ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.

റിക്രൂട്ട്‌മെന്റ് ഓഫീസുകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തൊഴിൽ മന്ത്രാലയം സ്വീകരിച്ചുവരുന്ന തുടർച്ചയായ നടപടിക്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.നടപടി.ഇതിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രങ്ങൾ ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം കാമ്പയിൻ നടത്തിവരികയാണ്. ഗാർഹിക തൊഴിലാളികളുടെ തൊഴിൽകരാറിലെ നിബന്ധനകളും ഈടാക്കാവുന്ന ഫീസും ഉൾപ്പെടെയുള്ള നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമാക്കിയാണ് പരിശോധനകൾ നടത്തുന്നത്.

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനായി തൊഴിൽ മന്ത്രാലയം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നിന്നുള്ള ദുരുപയോഗങ്ങളോ നിയമ ലംഘനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ 40288101 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിവരം അറിയിക്കാവുന്നതാണ്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News