Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച ഉടൻ തന്നെ രാജ്യത്തിന് പുറത്തേക്ക് പോകാമെന്ന് ആരോഗ്യമന്ത്രാലയം,പതിനാലു ദിവസം കഴിഞ്ഞു തിരിച്ചുവരുന്നവർക്ക് മാത്രം കൊറന്റൈനിൽ ഇളവ് 

March 06, 2021

March 06, 2021

ദോഹ : രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ രാജ്യം വിട്ടു പുറത്തു പോകാമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതുസംബന്ധിച്ച് നിരവധി ആശങ്കൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.അതേസമയം, 14 ദിവസത്തിന് ശേഷം തിരിച്ചുവരുന്നവർക്ക് മാത്രമായിരിക്കും  ക്വാറന്റൈൻ ഒഴിവാക്കുകയെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

രണ്ടാമത്തെ ഡോസ് എടുത്തയുടന്‍ വിദേശത്തേക്ക് പോകാമോ എന്ന് പലരും ചോദിച്ചതിനാലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.

മുഴുവന്‍ വാക്‌സിനും സ്വീകരിച്ചവരെ ക്വാറന്റൈന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും അവര്‍ക്ക് വിദേശ യാത്ര നടത്താമെന്നും ഫെബ്രുവരി 18-ന് മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം, ക്വാറന്റൈനിലെ ഇളവ് മൂന്ന് മാസത്തേക്ക് മാത്രമാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് പതിനാല് ദിവസത്തിന് ശേഷമാണ് അത് കണക്കാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. മറ്റുള്ള രാജ്യങ്ങളില്‍ വെച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ലഭിക്കില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News