Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൂട്ടുചേർന്ന് വ്യായാമം ചെയ്യാം,ദോഹയിലെ മിയ പാർക്കിൽ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിച്ചു

October 01, 2022

October 01, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ മിയ പരിക്കിൽ(മ്യുസിയം ഓഫ് ഇസ്‌ലാമിക് ആർട്സ് പാർക്ക്) പല ഗ്രൂപ്പുകളായി എത്തി വ്യായാമം ചെയ്യാനുള്ള ഫിറ്റ്‌നസ് ഉപകരണങ്ങൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.കായിക, ആരോഗ്യ സ്ഥാപനങ്ങളുടെയും ഗെബൽ ഗ്രൂപ്പ് കമ്പനിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

48 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, വിവിധ പ്രായത്തിലുള്ള (യുവജനങ്ങൾക്കും മുതിർന്നവർക്കും),ഒരേസമയം 11 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വ്യത്യസ്ത ഉപകരണങ്ങളാണ് പുതുതായി സ്ഥാപിച്ചത്. തദ്ദേശവാസികൾക്ക് ചെറുസംഘങ്ങളായെത്തി  ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യാൻ ഇവിടെ സൗകര്യമുണ്ടാകും.ഇതിന് പുറമെ,"യുവർ ഹെൽത്ത് ഫസ്റ്റ്" പ്രോഗ്രാമിന്റെ ഭാഗമായി  വെയിൽ കോർണൽ മെഡിസിനുമായി ചേർന്ന് റൗദത്ത് അൽ ഖൈൽ പാർക്കിലും ഉമ്മു സനീം പാർക്കിലും രണ്ട് ജിമ്മുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യകരമായ ജീവിതശൈലിക്കായി പാർക്കിലെത്തുന്ന സന്ദർശകരെ വിവിധ ഫിറ്റ്നസ് വ്യായാമങ്ങൾ ചെയ്യാൻ  പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News