Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ മരുഭൂമിയിൽ വെട്ടുക്കിളികൂട്ടം,പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് മുനിസിപ്പൽ മന്ത്രാലയം

February 28, 2023

February 28, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ ഖത്തറിലെ മരുഭൂമിയിൽ വെട്ടുകിളിക്കൂട്ടങ്ങൾ പടരുന്നതായി കാണിക്കുന്ന,സമൂഹമാധ്യമങ്ങളി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്ന് മുനിസിപ്പൽ  മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.2019 ലെ വീഡിയോ ആണ്  തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

 

ഇത്തരമൊരു വെട്ടുക്കിളി വ്യാപനം ഉണ്ടായിട്ടില്ലെന്നും മേഖലയിൽ സ്ഥിതി സുസ്ഥിരമാണെന്നും അതോറിറ്റി സ്ഥിരീകരിച്ചു.സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ  കൃഷികാര്യ വകുപ്പ് മധ്യമേഖല എഫ്എഒയിലെ ഡെസേർട്ട് വെട്ടുക്കിളി നിയന്ത്രണ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം,ഖത്തറിലെ വിവിധ മേഖലകളിൽ മരുഭൂമിയിലെ വെട്ടുക്കിളികളെ നിരീക്ഷിക്കാനും സർവേ നടത്താനും സാങ്കേതിക സംഘങ്ങളെ അയക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് ഒരുക്കങ്ങൾ നടത്തിവരികയാണെന്നും മന്ത്രാലയം വിശദീകരിച്ചു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News