Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വിശുദ്ധ റമദാന്‍ പ്രമാണിച്ച് ആട്ടിറച്ചി വിലയില്‍ സബ്‌സിഡി പ്രഖ്യാപിച്ചു

March 16, 2023

March 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാന്‍ പ്രമാണിച്ച് ആട്ടിറച്ചി വിലയില്‍ സബ്‌സിഡി പ്രഖ്യാപിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയം(MoCI), മുനിസിപ്പാലിറ്റി മന്ത്രാലയം, വിദം ഫുഡ് കമ്പനി എന്നിവ ചേര്‍ന്നാണ് സബ്‌സിഡി നിരക്കില്‍ ആട്ടിറച്ചി ലഭ്യമാക്കുക. പ്രാദേശിക ഉല്പാദനവും സബ്‌സിഡിയുള്ള ആടുകളുടെ ഇറച്ചി വിലയും പ്രോത്സാഹിപ്പിക്കുന്ന ദേശീയ സംരംഭത്തിന്റെ ചട്ടക്കൂടിലാണ് ഇത് വരുന്നത്.

വിശുദ്ധ റമദാനില്‍ പൗരന്മാര്‍ക്ക് ന്യായമായ വിലയില്‍ ആട്ടിറച്ചി ലഭ്യമാക്കുകയാണ് ലക്ഷ്യം. സബ്‌സിഡി നിരക്കിലുള്ള വില്‍പ്പന മാര്‍ച്ച് 18 മുതല്‍ വിശുദ്ധ റമദാന്‍ മാസാവസാനം വരെയുണ്ടാകും.

30,000 നാടന്‍ ആടുകളെ കുറഞ്ഞ നിരക്കില്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുകയാണ് വിദം ഫുഡ് കമ്പനി. ഓരോ വ്യക്തിക്കും രണ്ട് ആടിനെ വാങ്ങാവുന്നതാണ്. 30 മുതല്‍ 35 കിലോ തൂക്കമുള്ള നാടന്‍ ആടിന് 900 റിയാലാണ് വില. ആടുകളെ വാങ്ങാന്‍ വരുന്നവര്‍ യഥാര്‍ത്ഥ ഐഡി കാര്‍ഡുമായി അല്‍ ഖോര്‍, ഉമ്മു സലാല്‍, അല്‍ വക്ര, അല്‍ ഷഹാനിയ എന്നിവിടങ്ങളിലെ വിദം അറവുശാലകളുമായി ബന്ധപ്പെടേണ്ടതാണ്. കശാപ്പ്, മുറിക്കല്‍, പാക്കേജിംഗ് എന്നിവയ്ക്ക് 16 റിയാലിന്റെ അധിക ചാര്‍ജ്ജ് ഈടാക്കും. ഹോം ഡെലിവറി സേവനത്തിന് 15 റിയാല്‍ അധികം നല്‍കേണ്ടിവരും.

വില്പന കേന്ദ്രങ്ങളില്‍ ജീവനുള്ള ആടുകളുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്  വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന ക്യാമ്പെയ്‌നുകള്‍ ശകതമാക്കിയിട്ടുണ്ട്.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News