Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് പുറപ്പെട്ട കപ്പലിൽ നിന്ന് ഇന്ത്യൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി

June 25, 2023

June 25, 2023

അൻവർ പാലേരി  

മുംബൈ  :ഫെബ്രുവരി രണ്ടിന് ഒമാനിലെ സോഹാറിൽ നിന്ന് ഖത്തറിലെ മിസൈദിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിൽ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ കാണാതായതായി ബന്ധുക്കളുടെ പരാതി. എംവി ഏഷ്യൻ ബൾക്ക് എന്ന കപ്പലിൽ ഇലക്‌ട്രോ ടെക്‌നിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന 48 കാരനായ ഉത്തർപ്രദേശിലെ സുൽത്താൻപൂർ നിവാസിയായ അമർ ബഹാദൂർ വർമയെയാണ് കാണാതായതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി രണ്ടിനാണ് ഒമാനിലെ സോഹാറിൽ നിന്ന് കപ്പൽ യാത്ര തിരിച്ചതെന്നും ഒമാനും ഖത്തറിനും ഇടയിലുള്ള യാത്രയ്ക്കിടെ മെയ് 29നാണ് അദ്ദേഹവുമായി അവസാനമായി സംസാരിച്ചതെന്നും കുടുംബം പറയുന്നു.

"കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൽ നിന്ന് കോളുകളൊന്നും ലഭിക്കാത്തപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന് ഞങ്ങൾ മനസ്സിലാക്കിയത്," മുംബൈയിൽ താമസിക്കുന്ന  മൂത്ത സഹോദരൻ ജഗദീഷ് പ്രസാദ് വർമ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.കുടുംബം ഉത്തർപ്രദേശ് സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വീട്ടുകാർ ഷിപ്പിംഗ് കമ്പനിയെ സമീപിച്ചപ്പോൾ ജൂൺ രണ്ടിനാണ് വർമയെ അവസാനമായി കപ്പലിൽ കണ്ടതെന്ന് കമ്പനി അധികൃതർ അറിയിക്കുകയായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷം, വർമയെ  കാണാനില്ലെന്ന് സഹപ്രവർത്തകർ മനസ്സിലാക്കുകയും അലാറം മുഴക്കുകയും ചെയ്തതായി കപ്പലിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഖത്തറിലെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കപ്പലിലെത്തി വിവരങ്ങൾ ആരായുകയും സംഭവത്തെ കുറിച്ച് അന്വേഷണം  തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

“സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക അധികാരികളിൽ നിന്ന് ഞങ്ങൾക്ക് കത്തിടപാടുകളൊന്നും ലഭിച്ചിട്ടില്ല, എന്നാൽ എന്തെങ്കിലും അപ്‌ഡേറ്റുകൾ ലഭിച്ചാലുടൻ ഞങ്ങൾ കുടുംബത്തെ അറിയിക്കും. ”ഹെർമിസ് ഷിപ്പ് മാനേജ്‌മെന്റിന്റെ ബേലാപൂർ ഓഫീസ് മാനേജർ ക്യാപ്റ്റൻ ആർ കെ കദം  ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം,ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്തിയ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഖത്തറിൽ തടവിലാണ്.ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ള എട്ട് നാവിക സേനാംഗങ്ങള്‍.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq

 


Latest Related News