Breaking News
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  |
മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത:ചൈനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന

July 26, 2021

July 26, 2021

ടോക്കിയോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഇന്ത്യയുടെ മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത. ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഴിഹ്വായ് ഹൂ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. സ്നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് ചാനു വെള്ളി നേടിയത്. ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കാമെന്നാണ് പറയപ്പെടുന്നത്. താരത്തോട് ടോക്കിയോയില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാല്‍ മീരാഭായ് ഒന്നാം സ്ഥാനത്തേക്ക് കയറും. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യമാണ്. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

 


Latest Related News