Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പൊള്ളുന്ന ചൂടാണ്,ഖത്തറിലെ ഭക്ഷ്യവിതരണക്കാരുടെ സുരക്ഷയ്ക്കായി നിയന്ത്രണം ഏർപ്പെടുത്തുന്നു

July 10, 2023

July 10, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : വേനൽ ചൂട് ശക്തിപ്പെടുന്ന കാലാവസ്ഥയിൽ ഖത്തറിൽ മോട്ടോർ സൈക്കിളുകളിലുള്ള ഹോം ഡെലിവറി സേവനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം നിയന്ത്രണം ഏർപ്പെടുത്തുന്നു.കടുത്ത വേനൽക്കാലത്ത് ചൂടിൽ നിന്ന് സംരക്ഷണത്തിനായി ഡെലിവറി റൈഡർമാർ രാവിലെ 10 മുതൽ 3.30 വരെ കാറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പ്രധാന നിർദേശം.

ജൂൺ 1 മുതൽ സെപ്‌റ്റംബർ 15 വരെ പുറംജോലികളിൽ ഏർപ്പെടുന്നവർക്കുള്ള പ്രവർത്തി സമയം നിയന്ത്രിച്ചുകൊണ്ടുള്ള  2021-ലെ 17-ാം നമ്പർ മന്ത്രിസഭാ ഉത്തരവ് പ്രകാരമാണ് നടപടി.ഈ കാലയളവിൽ ഡെലിവറിക്ക് കാറുകൾ ഉപയോഗിക്കുന്നതിന് പുറമെ,ഫുഡ് ഡെലിവറി കമ്പനികളും റെസ്റ്റോറന്റുകളും അവരുടെ ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ നിരവധി നടപടികളും സ്വീകരിക്കണം.

ഫുഡ് ഡെലിവറി കമ്പനികളും റെസ്റ്റോറന്റുകളും ഡെലിവറി ഷെഡ്യൂളുകൾ ക്രമീകരിക്കുക, മതിയായ വിശ്രമ ഇടവേളകൾ നൽകുക, കൂളിംഗ് വെസ്റ്റുകളും ഹെൽമെറ്റുകളും പോലുള്ള ഉചിതമായ സംരക്ഷണ കവചങ്ങൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും നടപ്പിലാക്കണം.

ഫുഡ് ഡെലിവറി കമ്പനികളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം   തിരിച്ചറിയുകയും അവരെ പിന്തുണയ്ക്കാൻ ആവശ്യമായ  നടപടികൾ സ്വീകരിക്കുകയും ചെയ്തതായി രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലാ മേധാവികൾ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News