Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാൻ സൗദി കിരീടാവകാശി ജെറാഡ് കുഷ്‌നറുടെ സഹായം തേടിയതായി വെളിപ്പെടുത്തൽ.

August 25, 2022

August 25, 2022

ദോഹ : രണ്ടര വർഷത്തിലേറെ നീണ്ടു നിന്ന ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നറുടെ സഹായം തേടിയതായി വെളിപ്പെടുത്തൽ. ജെറാഡ് കുഷ്‌നർ എഴുതിയ ഏറ്റവും പുതിയ പുസ്തകമായ "ബ്രേക്കിംഗ് ഹിസ്റ്ററി: എ വൈറ്റ് ഹൗസ് മെമ്മോയർ" എന്ന പുസ്തകത്തിലാണ് ഇക്കാര്യം ഉള്ളതെന്ന് അൽ അറബിയയിൽ മാധ്യമപ്രവർത്തകനായ സായിദ് ബഞ്ചമിൻ ട്വീറ്റ് ചെയ്തു.

 

2017 ലെ ഉപരോധം അവസാനിപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് വഴിയൊരുക്കാൻ മുഹമ്മദ് ബിൻ സൽമാൻ കുഷ്‌നറുടെ സഹായം തേടിയതായാണ് സയീദ് ബഞ്ചമിൻ ട്വീറ്റ് ചെയ്തത്.

"ദോഹയിലെ ഖത്തർ അമീറിന്റെ കൊട്ടാരത്തിലെ കോൺഫറൻസ് റൂമിൽ നിന്ന് ഞാൻ സൗദി കിരീടാവകാശിയെ വിളിച്ചു, അനുരഞ്ജനത്തിന് സന്നദ്ധനാണെന്നും വിട്ടുവീഴ്ചകൾക്ക്  തയ്യാറാണെന്നും അദ്ദേഹം എനിക്ക് ഉറപ്പുനൽകി," കുഷ്നർ തന്റെ പുസ്തകത്തിൽ എഴുതിയതായി സായിദ്  ബഞ്ചമിൻ  ട്വീറ്റിൽ അവകാശപ്പെടുന്നു.പ്രശ്നം അവസാനിപ്പിക്കുന്നതിന് ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും സൗദി പ്രതിരോധ മന്ത്രി ഖാലിദ് അൽ സഊദും തമ്മിലുള്ള സംഭാഷണത്തിന് അവസരമൊരുക്കാൻ തയാറാണെന്നും കുഷ്‌നർ അറിയിച്ചതായും ട്വീറ്റിൽ പറയുന്നുണ്ട്.

മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൂടിയാണ് കുഷ്‌നർ.2017 ൽ ട്രംപ് സൗദി അറേബ്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ഉപരോധത്തെ ഡൊണാൾഡ് ട്രംപ് ഭരണകൂടം എങ്ങനെയൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് അന്നത്തെ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു..
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News