Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മർസ ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ 21 ന് ബുധനാഴ്ച ദോഹയിൽ പ്രവർത്തനമാരംഭിക്കും

June 19, 2023

June 19, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണലിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റ് 21ന് ദോഹ  മുശൈരിബില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും.ഓള്‍ഡ് ബേബി ഷോപ്പ് ബില്‍ഡിംഗിലാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് പ്രമുഖരും ഗവണ്‍മെന്റ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കുമെന്ന്  അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത് ദോഹയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ആദ്യത്തെ മൂന്നു ദിവസം ഓരോ പര്‍ച്ചേസിനും സ്‌പെഷൽ  ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.ഓരോ അമ്പത് റിയാലിനും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണുകളിൽ നിന്നും തെരഞ്ഞെടുക്കുന്നയാൾക്ക് കാർ സമ്മാനമായി ലഭിക്കും..ഉൽഘാടനത്തോടനുബന്ധിച്ച് ഹെന്ന,ഫെയിസ് കളറിംഗ്, ഗെയിംസ്, ഡി ജെ മുതലായവയും ഒരുക്കിയിട്ടുണ്ട്.

15000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയര്‍, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉത്പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചൂരിദാര്‍ മെറ്റീരിയലിനും ഡിസൈനിഗിനും സ്റ്റിച്ചിഗിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

അല്‍ റഹീബ് ഇന്റര്‍നാഷണലിന് കീഴിൽ  2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പാര്‍ക്ക് ആന്‍ഡ് ഷോപ്പ് എന്ന പേരിലാണ്  ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്.തുടർന്ന് കമ്പനിക്ക് കീഴിലെ  റീട്ടെയില്‍ ശ്യംഖല രണ്ടു വര്‍ഷം മുമ്പ് മര്‍സ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയായിുന്നു.അല്‍ റഹീബ് ഇന്റര്‍നാഷണലിന് കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാഷന്‍ ഔട്ട്ലറ്റുകള്‍, ഫര്‍ണിച്ചര്‍ ഹോള്‍സെയില്‍ ആന്റ് റീട്ടയില്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. 

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത്, മാനേജിംഗ് ഡയറക്റ്റര്‍ ജാഫര്‍ കണ്ടോത്ത്, ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ കണ്ടോത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിജാബ് കണ്ടോത്ത്, മുശൈരിബ് മര്‍സ മാനേജര്‍ സിറാജ് ഹസൈനാര്‍, ഐന്‍ഖാലിദ് മര്‍സ മാനേജര്‍ ഷംസീര്‍ ഖാന്‍, മര്‍സ ഗ്രൂപ്പ് പര്‍ച്ചേസ് ഹെഡ് നിസാര്‍ കപ്പിക്കണ്ടി, ബയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഫഹദ് കൊയോളികണ്ടി എന്നിവര്‍ പങ്കെടുത്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News