Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആക്രിക്കടക്കാരൻ 'മാർതാപ്പ' റഹ്‌മാൻ ദോഹയിലേക്ക് പറക്കുകയാണ്,ജീവിതത്തിലെ ആദ്യ ലോകകപ്പ് നേരിൽ കാണാൻ

November 01, 2022

November 01, 2022

ന്യൂസ്‌റൂം ബ്യുറോ / ഫോട്ടോ ക്രെഡിറ്റ് :അരുൺ ജോർജ്,മനോരമ 

ദോഹ : പയ്യന്നൂരിൽ ആക്രിക്കച്ചവടക്കാരനായ ചങ്ങനാശേരിക്കാരൻ അബ്ദുൽറഹ്മാൻ നാട്ടുകാർക്ക് 'മാർതാപ്പ'യാണ്.കേരളാ ഫുട്‍ബോളിന്റെ 'ബ്രാൻഡ് അംബാസിഡറായ ഈ ചങ്ങനാശേരിക്കാരൻ രണ്ടുതവണ സന്തോഷ്ട്രോഫി നേടിയ കേരള ടീമിന്റെയും ഡ്യൂറന്റ് കപ്പുയർത്തിയ എഫ്സി കൊച്ചിന്റെയും കിറ്റ് മാനും ഫിസിയോയുമായിരുന്നു.പിന്നീട് ജീവിതത്തിന്റെ പ്രാരാബ്ധ വഴികളിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പയ്യന്നൂരിൽ പോയി ആക്രി പെറുക്കി ജീവിക്കേണ്ടിവന്നു.എന്നാൽ ഇപ്പോൾ മാർതാപ്പ സന്തുഷ്ടനാണ്,കാരണം മറ്റൊന്നുമല്ല,ലോകകപ്പ് കാണാൻ റഹ്മാൻ നവംബർ  22ന് ഖത്തറിലേക്ക് വിമാനം കയറും.

ചങ്ങനാശേരി പുതൂർപ്പള്ളി ആലയിൽ പുത്തൻപറമ്പിൽ പരീതിന്റെ മകനായ അബ്ദുൽ റഹ്മാൻ  ചങ്ങനാശ്ശേരി എൻഎസ്എസ് സ്പോർട്സ് ഡിവിഷൻ ക്ലബ്ബിന്റെ ഗോൾകീപ്പറായാണ് കാലിൽ ബൂട്ടണിയുന്നത്. പിന്നീട് എംജി സർവകലാശാല ടീമിനൊപ്പം ചേർന്നു. തുടർച്ചയായ പരുക്കുകൾ റഹ്മാനെ തളർത്തി. ആരോഗ്യപരമായ പ്രശ്ന ങ്ങൾ വന്നതോടെയാണ് ടീമുകളുടെ കിറ്റ്മാനായും ഫിസിയോോയായുമായി റഹ്മാൻ മാറിയത്.

1992ലും 1993ലും കേരളം സന്തോഷ് ട്രോഫി ഉയർത്തുമ്പോൾ റഹ്മാൻ കൂടെയുണ്ടായിരുന്നു. വി.പി. സത്യനെന്ന ഇതിഹാസ ത്തിന്റെ നിഴലായി റഹ്മാൻ കൂടെനിന്നു.എഫ്സി കൊച്ചിൻ എന്ന ടീം രൂപീകരിച്ചതു മുതൽ അടച്ചുപൂട്ടുന്നതുവരെ റഹ്മാൻ കൂടെയുണ്ടായിരുന്നു. പിന്നീട് കരുപ്പിടിപ്പിക്കാൻ ലക്ഷ്യമാക്കി ജീവിതം പയ്യന്നൂരിലേക്ക് പറിച്ചുനട്ടു.

ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് പയ്യന്നൂരിൽ ജീവിതം തുടങ്ങിയതെങ്കിലും ഇതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നല്ലൊരു പങ്കും ഫുട്‍ബോളിനായി മാറ്റിവെച്ചരുന്നു.കളിമൈതാനികളിൽ ആർപ്പുവിളികളുയർന്നാൽ കാലാന്തരങ്ങൾ പഴക്കമുള്ള സൈക്കിളിൽ അബ്ദുൽറഹ്മാൻ അവിടെ പറന്നെത്തി ഒത്താശക്കാരനാവും.

ഖത്തർ ലോകകപ്പിന്റെ ആവേശത്തിന് കൊടിയേറിയത് മുതൽ കുട്ടികളെ ലഹരിമുക്തരാക്കാൻ കളിക്കളങ്ങളിലേക്ക് വിടണമെന്നാവശ്യപ്പെട്ട് വേറിട്ട പ്രചാരണം നടത്തുകയാണ് ഇദ്ദേഹം.അപ്പോഴും മനസ്സിൽ ഒരേയൊരു ആഗ്രഹം-തനിക്ക് എന്നെങ്കിലും ഒരു ലോകകപ്പ് നേരിൽ കാണാൻ കഴിയുമോ..?2022 ലെ ലോകകപ്പ് ഇതാ വീട്ടുമുറ്റത്താണ്.ഇപ്പോഴല്ലെങ്കിൽ ഇനി എന്ന്?
റഹ്‌മാൻ തന്റെ ആഗ്രഹം സുഹൃത്തുക്കളുമായി പങ്കുവെച്ചു.സുഹൃത്തുക്കൾ വഴിയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയും ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ രക്ഷാധികാരിയും ദുബായിൽ ബിസിനസുകാരനുമായ ശ്രീകുമാർ കോർമത്ത് റഹ്‌മാനെ കുറിച്ച് അറിയുന്നത്.റഹ്മാന് ഖത്തറിൽ ലോകകപ്പ് മത്സരം കാണുവാനും ഹയാ കാർഡും തയ്യാറാക്കി മറ്റൊരു പ്രവാസി ഫിറോസും കാത്തിരിക്കുന്നുണ്ട്.നവംബർ 22ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഖത്തറിലേക്കും ഖത്തറിൽനിന്ന് തിരികെ നാട്ടിലെത്താനുമുള്ള ടിക്കറ്റ് ശ്രീകുമാർ നൽകിയതോടെ റഹ്‌മാന്റെ ചിരകാല സ്വപ്പ്നം പൂവണിയുകയാണ്.
ലോകത്തിന്റെ കണ്ണും മനസ്സും ദോഹയിലെ കളിമൈതാനിയിൽ ഒരുമിക്കുമ്പോൾ  22 മുതൽ 29 വരെ ഖത്തറിലെ ഗാലറികളിൽ ഫുട്‌ബോൾ ട്രിക്കുകളുമായി ഈ ചങ്ങനാശേരിക്കാരൻ ആരാധകനുമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News